Follow Us On

20

January

2019

Sunday

 • മക്കള്‍ നല്ലവരാകണമെങ്കില്‍…0

  ”നിന്റെ പ്രയത്‌നം കര്‍ത്താവില്‍ അര്‍പ്പിക്കുക, നിന്റെ പദ്ധതികള്‍ ഫലമണിയും” (സുഭാ.16:13). മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം, അവര്‍ നല്ലവരായി വളരണം. എന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യാത്ത മാതാപിതാക്കളില്ല. എന്നാല്‍ മക്കളുടെ ധാര്‍മ്മികവും ബുദ്ധിപരവുമായ അധഃപതനത്തില്‍ മനംനൊന്തു കരയുന്ന മാതാപിതാക്കള്‍ ഇന്ന് വളരെയാണ്. അവര്‍ക്കു നേര്‍വഴി ഉപദേശിക്കുവാനായി വൈദികരെയും അധ്യാപകരെയും അയല്‍ക്കാരെയും മറ്റും ചുമതലപ്പെടുത്തുന്ന മാതാപിതാക്കള്‍ക്ക് മക്കളുടെ മുഖത്തുനോക്കി അവരെ ശാസിക്കുവാനോ തെറ്റുകള്‍ തിരുത്തുവാനോ കഴിയാത്തത് എന്തുകൊണ്ട്? മക്കളുടെ ധാര്‍മ്മികാധഃപതനത്തിന് ഉത്തരവാദിത്വം മറ്റാര്‍ക്കുമല്ല; ഒരു പരിധിവരെ മാതാപിതാക്കള്‍ക്കാണ്.

 • മാറുന്ന കുടുംബ സങ്കല്പങ്ങള്‍0

  അനുനിമിഷം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്തില്‍ എല്ലാ മാറ്റങ്ങളോടുമൊപ്പം കുടുംബബന്ധങ്ങളിലും കാതലായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ചെറിയ കുടുംബം സന്തുഷ്ടകുടുംബം എന്ന പുത്തന്‍ ആശയവുമായി വന്ന് നമ്മെ കീഴടക്കിയ ന്യൂക്ലിയര്‍ സംസ്‌കാരം ഇവിടെ നിലവിലുണ്ടായിരുന്ന കൂട്ടുകുടുംബവ്യവസ്ഥ പാടെ അപ്രത്യക്ഷമാക്കി. കുറഞ്ഞത് എട്ടോ പത്തോ പേരെങ്കിലുമടങ്ങുന്ന സ്വതന്ത്ര കുടുംബങ്ങളുടെ സ്ഥാനം കുടുംബാംഗങ്ങളുടെ എണ്ണം തീരെ കുറഞ്ഞ പുത്തന്‍ കുടുംബവ്യവസ്ഥിതിക്ക് വഴിമാറി കൊടുക്കാന്‍ നിര്‍ബന്ധിതമായി. പരസ്പരം സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള മനുഷ്യന്റെ തീക്ഷ്ണമായ ആഗ്രഹത്തിന്റെയും ആവശ്യത്തിന്റെയും പരിണിതഫലമെന്നു വിശേഷിപ്പിക്കാവുന്ന കുടുംബം എന്ന സ്ഥാപനത്തിന്റെ

 • തിരമാലയില്‍നിന്നും തിരികെ ജീവിതത്തിലേക്ക്‌

  തിരമാലയില്‍നിന്നും തിരികെ ജീവിതത്തിലേക്ക്‌0

  എന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ഗോവയിലായിരുന്നു. കപ്പൂച്ചിന്‍ വൈദികര്‍ നടത്തുന്ന സെന്റ് ആന്റണീസ് സ്‌കൂളില്‍. മധ്യവേനലവധിക്കാലത്ത് അച്ചന്മാര്‍ ഞങ്ങളെ പ്രശസ്തമായ കലംഗുത്ത് ബീച്ചില്‍ കൊണ്ടുപോകുക പതിവായിരുന്നു. അതിനടുത്തുള്ള വാടകക്കെട്ടിടത്തില്‍ ഞങ്ങളോടൊപ്പം അവരും താമസിക്കും. ബീച്ചില്‍ ഞങ്ങള്‍ മത്സ്യത്തൊഴിലാളികളോടൊപ്പം കൂടും. കടലില്‍നിന്നും അവരുടെ വല വലിച്ചുകയറ്റുന്നതും മറ്റു സഹായങ്ങള്‍ ചെയ്യുന്നതും വളരെ ഇഷ്ടമുള്ള വിനോദങ്ങളായിരുന്നു. ഒരു ദിവസം അച്ചന്‍ എവിടെയോ പോയ സന്ദര്‍ഭം നോക്കി ഞങ്ങള്‍ കടലില്‍ ചാടാന്‍ ഒരുങ്ങി. അവിടെ ഉണ്ടായിരുന്ന മുക്കുവര്‍ ഞങ്ങളെ തടഞ്ഞു. കടല്‍ ക്ഷോഭിച്ച

 • ഭ്രാന്തൻ

  ഭ്രാന്തൻ0

  ആ ഇടവഴിയിൽ എനിക്ക് സുപരിചിതനായ ഒരു ഭ്രാന്തൻ ഉണ്ടായിരുന്നു. ഇന്നും ഞാൻ ഓർക്കുന്നു കലാലയത്തിലേക്കുള്ള യാത്രയിൽ ആ ഇടവഴി തിരിയുമ്പോൾ അവന്റ അട്ടഹാസങ്ങളെ ആ ഇടവഴി ഏറ്റുമുളിയത്. ശാന്തമായി ഭ്രാന്തമായി ഒരു ഇളം കാറ്റിന്റെ കുളിരറിഞ്ഞു അവൻ എന്നും ആ ഇടവഴി ഓരത്തെ മാവിൻ ചോട്ടിലുണ്ടാകും. ആ ഇടവഴി താണ്ടിപോകുന്ന ഓരോ കുരുന്നുകൾക്ക് നേരേയും ഭ്രാന്തമായി അവൻ മധുര മുട്ടായികൾ വലിച്ചെറിയും. ചെറു നോവ് നൽകി സ്നേഹിക്കുന്ന ഭ്രാന്തന്റെ മനസിത്. അന്ന് എപ്പോയോ അവൻ ആ പൂക്കാത്ത

 • അമലോത്ഭവം എന്നാല്‍

  അമലോത്ഭവം എന്നാല്‍0

  ‘അമലോത്ഭവം’ എന്ന സത്യം വിശ്വാസികളുടെ ഹൃദയത്തിലാണ് ആദ്യം സ്ഥിരപ്രതിഷ്ഠ നേടിയത്. ഏഴാം നൂറ്റാണ്ടോടുകൂടി പൗരസ്ത്യ സഭകള്‍ മറിയത്തിന്റെ അമലോത്ഭവത്തിരുനാള്‍ ആചരിച്ചുതുടങ്ങി. പിന്നീട് പാശ്ചാത്യസഭകളും അതില്‍ അണിചേര്‍ന്നു. ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ആനന്ദത്തിന്റെ മഹോത്സവമാണ്. പരിശുദ്ധാത്മാവിന്റെ നിറചൈതന്യം മനുഷ്യരൂപമെടുത്ത് മണ്ണില്‍ അവതരിക്കാന്‍ ദൈവം തിരുമനസായ രക്ഷാപദ്ധതിയുടെ മൂന്നൊരുക്ക ഭാഗമായിരുന്നല്ലോ മറിയത്തിന്റെ അമലോത്ഭവം. അതോടെ, രക്ഷകനെ കാംക്ഷിച്ചുള്ള യുഗങ്ങളുടെ നെടുവീര്‍പ്പാര്‍ന്ന കാത്തിരിപ്പിന് തിരശ്ശീല വീഴുകയും രക്ഷകന്റെ വരവിന് വസന്തം കുറിച്ച് കാലസമ്പൂര്‍ണ്ണതയുടെ രംഗകര്‍ട്ടന്‍ ഉയരുകയും ചെയ്തു. മറിയത്തിന്റെ

 • സഭ നേരിടുന്ന സമകാലിക പ്രതിസന്ധികള്‍

  സഭ നേരിടുന്ന സമകാലിക പ്രതിസന്ധികള്‍0

  ഒരു സായാഹ്നത്തില്‍ ശിഷ്യരോടൊത്ത് മറുകരയിലേക്ക് വഞ്ചിയില്‍ യാത്ര ചെയ്യുകയാണ് ക്രിസ്തു (മര്‍ക്കോ 4:35-41). സമാന്തരസുവിശേഷങ്ങള്‍ മൂന്നിലും വിവരിക്കുന്ന ഈ തോണിയാത്ര പ്രതീകാത്മകമായി വലിയ അര്‍ത്ഥതലങ്ങളുള്‍ക്കൊള്ളുന്ന സഞ്ചാരമാണ്. പരിക്ഷീണിതനായിരുന്ന ഈശോ വഞ്ചിയുടെ അമരത്ത് ഉറങ്ങി. പെട്ടെന്ന് കടല്‍ക്ഷോഭിച്ചപ്പോള്‍ പരിഭ്രാന്തരായ ശിഷ്യര്‍ ഗുരുവിനെ വിളിച്ചുണര്‍ത്തി. അവിടുന്നു കാറ്റിനോടും കടലിനോടും ശാന്തമാകാന്‍ കല്പിച്ചു! പ്രകൃതി പ്രശാന്തമായപ്പോള്‍ അവന്‍ ശിഷ്യന്മാരുടെ ഭീരുത്വത്തെ കുറ്റപ്പെടുത്തി. മിശിഹായുടെ ദൈവസ്വഭാവവും ദൗത്യവും വെളിപ്പെടുത്തുന്ന സുവിശേഷസന്ദര്‍ഭങ്ങളിലൊന്നാണിത്. പ്രക്ഷുപ്തമായ കടലിന്റെ നടുവിലൂടെ ശിഷ്യരൊത്ത് മറുകരയിലേക്ക് ഈശോ നടത്തുന്ന വഞ്ചിയാത്ര നിത്യതയിലേക്ക്

 • വിശുദ്ധ ജോണ്‍ വിയാനിയെപ്പോലെ…

  വിശുദ്ധ ജോണ്‍ വിയാനിയെപ്പോലെ…0

  ”പുത്തന്‍കുര്‍ബാന ചൊല്ലിയിട്ട് ഇപ്പോള്‍ 52 കൊല്ലം. പൗരോഹിത്യം സ്വീകരിച്ചത് 22-ാം വയസില്‍. അതുംല്‍റോമിന്റെ പ്രത്യേകാനുവാദത്തോടെ”. ഇത് വിന്‍സെന്‍ഷ്യന്‍ സഭയുടെ സ്ഥാപകനായ ഫാ. വര്‍ക്കി കാട്ടാറത്ത് 1925-ല്‍ എഴുതിയൊരു കത്താണ്. അന്നൊക്കെ സാധാരണ 24 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് പൗരോഹിത്യം നല്‍കിയിരുന്നത്. എന്നാല്‍ പതിവിലും നേരത്തെ പട്ടം സ്വീകരിക്കുവാന്‍ റോം അനുവദിച്ചു എന്നത് കാട്ടാറത്തച്ചന്റെ വിശുദ്ധമായ ജീവിതത്തെപ്പറ്റി സഭാധികാരികള്‍ക്കുള്ള മതിപ്പ് വ്യക്തമാക്കുന്നതാണ്. വരാപ്പുഴ മെത്രാപ്പോലീത്തായായിരുന്നന്നലെയോനാര്‍ദ് ദി മെല്ലാനെ തിരുമേനിയില്‍നിന്നുമാണ് അദ്ദേഹം പട്ടമേല്‍ക്കുന്നത്. അതീവതീക്ഷ്ണമതിയായ അജപാലകനെയാണ് കാട്ടറാത്ത് അച്ചനില്‍ല്‍കാണാനാവുന്നത്. 13 വര്‍ഷം

 • ‘നിന്നെപ്പോലെ ഒരാള്‍’ ദൈവം തൊട്ട ഷോര്‍ട്ട്ഫിലിം

  ‘നിന്നെപ്പോലെ ഒരാള്‍’ ദൈവം തൊട്ട ഷോര്‍ട്ട്ഫിലിം0

  കത്തോലിക്കാ സഭയും പൗരോഹിത്യവും സന്യാസവുമെല്ലാം തെരുവില്‍ അധിക്ഷേപിക്കപ്പെടുകയും വികലമാക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എന്താണ് പൗരോഹിത്യമെന്നത് കേവലം 4 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിലൂടെ ലോകത്തിനു മുന്നില്‍ വെളുപ്പെടുത്തുകയാണ് എം.എസ്.എം.ഐ സന്യാസിനി സഭാംഗമായ സിസ്റ്റര്‍ സെബി. ‘നിന്നെപ്പോലെ ഒരാള്‍’ എന്ന ഷോര്‍ട്ട് ഫിലിം നവമാധ്യമങ്ങളിലൂടെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആയിരങ്ങള്‍ ഷെയര്‍ ചെയ്യുകയും 30 ലക്ഷത്തിലധികം പേര്‍ കാണുകയും ചെയ്തു. സിസ്റ്റര്‍ സെബിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ദൈവം തൊട്ട ഒരനുഭവമാണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ പ്രവര്‍ത്തനത്തില്‍ അനുഭവപ്പെട്ടത്. ശൂന്യമായ കൈകളുമായി

Latest Posts

Don’t want to skip an update or a post?