Follow Us On

20

January

2019

Sunday

 • എഴുതപ്പെടാത്ത മഹാത്ഭുതം

  എഴുതപ്പെടാത്ത മഹാത്ഭുതം0

  സുവിശേഷത്തിൽ ഒന്നും സംസാരിക്കാത്ത വ്യക്തി. എന്നാൽ സുവിശേഷകൻ ദൈവതിരുമനസറിഞ്ഞ് കൊടുത്ത അപരനാമം- ‘നീതിമാൻ.’ ഭൂമിയിൽ ജീവിക്കുന്ന ജീവിച്ച, ജീവിക്കാൻ പോകുന്ന ഏതൊരു മനുഷ്യജന്മത്തിനും ഈ അംഗീകാരം ദൈവത്തിൽനിന്ന് നേടാൻ കഴിയുമെന്ന് തോന്നുന്നില്ല. യൗസേപ്പിതാവിന് ഈ അംഗീകാരം എങ്ങനെ കിട്ടിയെന്നത് മനസിലാക്കാൻ ഈ സ്വർഗീയ പിതാവിന്റെ ഒരു ഒറ്റമൂലി പ്രയോഗം മനസിലാക്കിയാൽ മതി. ‘ജീവിതത്തിലെ ഓരോ നിമിഷവും ദൈവതിരുവിഷ്ടത്തിന് അനുസരിച്ച് ക്രമീകരിക്കുക.’ ഈ ഒറ്റമൂലി ജീവിതത്തിൽ പ്രാവർത്തികമാക്കിയതാണ് യൗസേപ്പിതാവിനെ നീതിമാനാക്കിയത്. ഏതൊരു പുരുഷനെ സംബന്ധിച്ചിടത്തോളവും തന്റേതല്ലാത്ത കുഞ്ഞിന്റെ പിതൃത്വം

 • കുഞ്ഞുങ്ങളോട് ഇങ്ങനെ ക്രൂരമായി പെരുമാറരുതേ…

  കുഞ്ഞുങ്ങളോട് ഇങ്ങനെ ക്രൂരമായി പെരുമാറരുതേ…0

  ഒരു ഗർഭസ്ഥ ശിശു അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന ആദ്യ നിമിഷം തന്നെ മനുഷ്യജീവനാണെന്ന് സഭയും ശാസ്ത്രവും പഠിപ്പിക്കുന്നു. സി.സി.സി 2319- ൽ ”ഗർഭധാരണ നിമിഷം മുതൽ മരണംവരെ ഓരോ മനുഷ്യ ജീവനും പാവനമാണ്. കാരണം ജീവിക്കുന്നവനും പരിശുദ്ധനുമായ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും, മനുഷ്യവ്യക്തി അവനുവേണ്ടി തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു”. സി.സി.സി 2258-ൽ ”മനുഷ്യ ജീവൻ അതിന്റെ ആരംഭം മുതൽ ദൈവത്തിന്റെ സൃഷ്ടിപരമായ പ്രവർത്തനം ഉൾക്കൊള്ളുന്നതു കൊണ്ടും അതിന്റെ ഏകലക്ഷ്യമായ സ്രഷ്ടാവുമായുള്ള സവിശേഷബന്ധത്തിൽ എന്നും നിലനിൽക്കുന്നതുകൊണ്ടും പാവനമാണ്. ദൈവം മാത്രമാണ്

 • പരിശുദ്ധാത്മാവ് തുറക്കുന്ന പാതകൾ

  പരിശുദ്ധാത്മാവ് തുറക്കുന്ന പാതകൾ0

  ദൈവകൃപയുടെ നീർച്ചാലുകൾ പ്രവഹിക്കുന്ന ഉപകരണമായി, വിധേയത്വത്തോടെ പ്രവർത്തിക്കുന്നവരെയാണ് തന്റെ ദൗത്യനിർവഹണത്തിനായി ദൈവം നിയോഗിക്കുന്നത്. പഴയ നിയമകാലത്തും പുതിയ നിയമകാലത്തും മാത്രമല്ല, ഇന്നും എന്നും ദൈവം പ്രവർത്തിക്കുന്നത് എളിയവരിലൂടെയാണ്. അത്തരത്തിലായിരുന്നു ഒന്നുമല്ലാതിരുന്ന സാധാരണക്കാരിലൊരുവനായ എന്നെ ദൈവം തിരഞ്ഞെടുത്തത്. വെറുമൊരു കർഷകനായിരുന്ന എന്നെ ദൈവം കൈപിടിച്ചു നടത്തി. 1978 ഒക്‌ടോബർ മാസത്തിൽ കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഇടവകയിൽ നടന്ന കരിസ്മാറ്റിക് ധ്യാനമാണ് ജീവിത വഴിത്തിരിവിലേക്ക് നയിച്ചത്. നാൽപതുമുതൽ അമ്പതുപേരെ വീതം പങ്കെടുപ്പിച്ചായിരുന്നു ധ്യാനം നയിച്ചത്. ആദ്യധ്യാനത്തിൽ പങ്കെടുത്ത് ധാരാളം ദൈവാനുഗ്രഹം

 • വിശുദ്ധിയുടെ ശ്രേഷ്ഠ പർവ്വങ്ങൾ…വിശുദ്ധ ഡൊമിനിക്ക് സാവിയോ.

  വിശുദ്ധിയുടെ ശ്രേഷ്ഠ പർവ്വങ്ങൾ…വിശുദ്ധ ഡൊമിനിക്ക് സാവിയോ.0

  ജീവിച്ച വർഷങ്ങളല്ല വർഷിച്ച ജീവിതമാണ് ജീവിതം മനോഹരമാക്കുന്നതെന്ന് കേട്ടിട്ടുണ്ട്. അതുതന്നെയാണ് ജീവിതപുസ്തകത്തിൽ എണ്ണപ്പെടുന്നതും. ദൈവത്തിന്റെ കണക്കുപുസ്തകത്തൽ 15 വർഷങ്ങൾകൊണ്ട് നിത്യതയോളം ജീവിതം മനോഹരമാക്കിയ കൊച്ചുവിശുദ്ധൻ – വിശുദ്ധ ഡൊമിനിക്ക് സാവിയോ. ജീവിച്ച വർഷങ്ങളുടെ കണക്കിനെക്കാൾ വർഷിച്ച ജീവിതത്തിന്റെ മനോഹാരിതയിൽ ദൈവത്തിന്റെ പൂന്തോട്ടത്തിൽ പാറി നടക്കുന്ന കുഞ്ഞുവിശുദ്ധനായിട്ടാണ് സഭ സാവിയോയെ കാണുന്നത്. 1842 ഏപ്രിൽ രണ്ടിന് ഇറ്റലിയിലെ റിവായിൽ ജനനം. 1857 മാർച്ച് പത്തിന് മരണം. ജനിച്ചു-മരിച്ചു ഇത് സാധാരണ പ്രതിഭാസം. പക്ഷേ ഈ ജനന-മരണങ്ങൾക്കിടയിൽ 15 സംവത്സരം

 • ഉണ്ണീശോയുടെ 'വിരൽ സ്പർശം' ലഭിച്ച റോസ്മരിയ

  ഉണ്ണീശോയുടെ 'വിരൽ സ്പർശം' ലഭിച്ച റോസ്മരിയ0

  പൊൻമുടി: ഉണ്ണീശോയെ ഒത്തിരി സ്‌നേഹിക്കുന്ന പെൺകുട്ടിയാണ് റോസ്മരിയ സെബാസ്റ്റ്യൻ എന്ന പതിമൂന്നുകാരി. വളരെ ചെറിയ പ്രായത്തിൽ ചിത്രകലാ ലോകത്ത് ഏവരെയും അതിശയിപ്പിക്കുന്ന പ്രതിഭ തെളിയിക്കാൻ റോസ്മരിയക്ക് കഴിഞ്ഞിരിക്കുന്നു. ഇതിനോടകം 4300-ൽ പരം ജീവൻ തുടിക്കുന്ന മനോഹര ചിത്രങ്ങൾ വരച്ച ഈ കൊച്ചുമിടുക്കി, കാരുണ്യമുള്ള മനസിനുടമകൂടിയാണ്. ഇതുവരെ ലഭിച്ച പുരസ്‌കാരങ്ങളിൽനിന്നും കൂടുതൽ തുകയും അശരണരെ സഹായിക്കാനായി വിനിയോഗിച്ച റോസ്മരിയ കാരുണ്യം വറ്റിപ്പോകുന്ന ആധുനിക കാലത്ത് മറിച്ചുചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്. മൂന്നു വയസുമുതൽ ചിത്രങ്ങൾ വരച്ച് തുടങ്ങിയപ്പോൾ മാതാപിതാക്കളായ ഇടുക്കി, പൊൻമുടി,

 • പരിശുദ്ധ അമ്മയുടെ കരം പിടിച്ച് സാബു റിക്കാർഡ് പുസ്തകത്തിലേക്ക്

  പരിശുദ്ധ അമ്മയുടെ കരം പിടിച്ച് സാബു റിക്കാർഡ് പുസ്തകത്തിലേക്ക്0

  കൊച്ചി: ജപമാലകൾ ശേഖരിച്ചതിലൂടെ 2018-ലെ ലിംക ബുക് ഓഫ് റിക്കാർഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് ഇടപ്പള്ളി സ്വദേശി സാബു കേയ്റ്റർ. 50,565 ജപമാലകളുടെ ശേഖരമാണ്് അദേഹത്തിന് ഈ അപൂർ വ നേട്ടത്തിനുടമയാക്കിയത്. 83 രാജ്യങ്ങളിൽനിന്നുള്ള വ്യത്യസ്തമായ ജപമാലകൾ അദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഇറ്റലി, ഫ്രാൻസ്, ജറുസലേം, അമേരിക്ക, ബത്‌ലഹേം, ജർമനി, അയർലൻഡ്, ഡെൻമാർക്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ശേഖരിച്ച കൊന്തകൾ ആയിരങ്ങളെയാണ് ആകർഷിക്കുന്നത്. സൂക്ഷ്മ നിരീക്ഷണത്തിൽ മാ ത്രം കാണുന്ന നാനോ റോസറി മുതൽ അഖണ്ഡ ജപമാലക്കായി ആയിരം

 • പുതുക്കിപണിയേണ്ട ദൈവാലയങ്ങൾ

  പുതുക്കിപണിയേണ്ട ദൈവാലയങ്ങൾ0

  ”നിങ്ങളേറെ വിതച്ചു; കുറച്ചുമാത്രം കൊയ്തു. നിങ്ങൾ ഭക്ഷിക്കുന്നു; ഒരിക്കലും തൃപ്തരാകുന്നില്ല. നിങ്ങൾ പാനം ചെയ്യുന്നു; തൃപ്തി വരുന്നില്ല. നിങ്ങൾ വസ്ത്രം ധരിക്കുന്നു; ആർക്കും കുളിരുമാറുന്നില്ല. കൂലി ലഭിക്കുന്നവന് അത് ലഭിക്കുന്നത് ഓട്ട സഞ്ചിയിലിടാൻ മാത്രം” (ഹഗ്ഗാ. 1:5-6). ബെബിളിലെ ലഘുപ്രവാചകഗ്രന്ഥങ്ങളിൽ ഒന്നാണ് ഹഗായിയുടെ പുസ്തകം. ദൈവത്തിനു നേരെ ജീവിതം തുറന്ന് പിടിച്ച് ജീവിതത്തെ ക്രമവൽക്കരിക്കാനുള്ള ആഹ്വാനമാണ് ഇതിന്റെ സന്ദേശം. നിങ്ങളുടെ സ്ഥിതിയെപറ്റി ചിന്തിക്കുവിൻ, നിങ്ങളുടെ വഴികൾ പരിശോധിക്കുവിൻ എന്ന് ഈ വചനഭാഗത്തിന് മുമ്പും പിമ്പും പ്രവാചകൻ ആവർത്തിച്ച്

 • നേർച്ചപ്പെട്ടിയോടൊപ്പം അരിപ്പെട്ടിയും

  നേർച്ചപ്പെട്ടിയോടൊപ്പം അരിപ്പെട്ടിയും0

  കോട്ടപ്പുറം: സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ നേർച്ചപ്പെട്ടിയോടൊപ്പം ഇനി അരിപ്പെട്ടിയും. ആർക്കും അരിപ്പെട്ടിയിൽനിന്ന് അരി കൊണ്ടുപോകാം, ആരും ചോദിക്കില്ല. ആരും പട്ടിണി കിടക്കാൻ പാടില്ല എന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം ഉൾക്കൊണ്ടാണ് ഈ സംഭവം. മാലാഖയുടെ രൂപത്തിനടുത്തുള്ള നേർച്ചപ്പെട്ടിക്കടുത്ത് അരിപ്പെട്ടിയും സ്ഥാപിച്ചു. ഇടവകയിലെ മതബോധനവിഭാഗമാണ് ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അരി വാങ്ങാൻ പണമില്ലാത്തവർക്ക് ദിവസവും നിറഞ്ഞ പാത്രത്തിൽനിന്ന് അരിയെടുത്ത് കൊണ്ടുപോകാം. ഇടവകജനങ്ങൾ ദിവസവും അരി കൊണ്ടുവന്ന് പാത്രത്തിൽ നിക്ഷേപിക്കുന്നു. വീട്ടിലെ ആഘോഷപരിപാടികൾ നടക്കുമ്പോൾ ഒരു വിഹിതം അരിപ്പെട്ടിയിൽ നിക്ഷേപിക്കാൻ

Latest Posts

Don’t want to skip an update or a post?