Follow Us On

20

April

2024

Saturday

  • വെളിച്ചമുള്ള അധ്യാപകര്‍ക്കേ സമൂഹത്തില്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ കഴിയൂ

    വെളിച്ചമുള്ള അധ്യാപകര്‍ക്കേ സമൂഹത്തില്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ കഴിയൂ0

    തിരുവനന്തപുരം: വെളിച്ചമുള്ള അധ്യാപകര്‍ക്കേ സമൂഹത്തില്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ കഴിയൂ എന്ന് തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ. കേരള കാത്തലിക് ടിച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന നേതൃത്വ ക്യാമ്പ് തിരുവനന്തപുരം കോവളം റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക വികസനം വിദ്യാഭ്യാസത്തിലൂടെയാണ് ലഭ്യമാകുന്നത്. അതുകൊണ്ട് ഭാവനാത്മകമായ സമീപനം കണ്ടെത്തണം. അങ്ങനെ സമൂഹത്തില്‍ നന്മകള്‍ വളര്‍ത്താന്‍ അധ്യാപകര്‍ക്ക് സാധിക്കുമെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. കെസിബിസി വിദ്യാഭ്യാസ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തി. കോവളം

  • സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി വിശ്വസപ്രഘോഷണം നടത്തണം

    സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി വിശ്വസപ്രഘോഷണം നടത്തണം0

    പാലക്കാട്: ആധുനിക കാലത്ത് സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി വിശ്വാസപ്രഘോഷണം നടത്താന്‍ സജ്ജരാകണമെന്ന് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.  പാലക്കാട് രൂപതയുടെ രണ്ടാം എപ്പാര്‍ക്കിയല്‍ അസംബ്ലി മുണ്ടൂര്‍ യുവക്ഷേത്ര കോളേജില്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാ രിക്കുകയായിരുന്നു അദ്ദേഹം. അസംബ്ലിയിലൂടെ പാലക്കാട് രൂപതയുടെ വരുന്ന 10 വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതി രൂപീകരിക്കണമെന്നും  മാര്‍ താഴത്ത് പറഞ്ഞു. പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് മനത്തോടത്ത്, മൂവാറ്റുപുഴ രൂപതാ ബിഷപ്

  • വരാപ്പുഴ അതിരൂപതയ്ക്ക് ബിജെപി അനുകൂല നിലപാട് എന്ന പ്രചാരണം അവാസ്തവം

    വരാപ്പുഴ അതിരൂപതയ്ക്ക് ബിജെപി അനുകൂല നിലപാട് എന്ന പ്രചാരണം അവാസ്തവം0

    കൊച്ചി: പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ വരാപ്പുഴ അതിരൂപതയ്ക്ക് ബിജെപി അനുകൂല നിലപാട് എന്ന പ്രചാരണം ശരിയല്ലെന്ന് വരാപ്പുഴ അതിരൂപത പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന നിലപാട് അതിരൂപത നിലവില്‍ ഈ തിരഞ്ഞെടുപ്പില്‍ കൈകൊണ്ടിട്ടില്ല. അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തിയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് തെറ്റായ വ്യാഖ്യാനം നല്‍കിയിട്ടുള്ളത്. ‘ഇന്ത്യയെ ആര് നയിക്കണമെന്ന’ ചോദ്യത്തിന് ഉത്തരമായി  ലേഖകന്‍  എഴുതിയ അഭിപ്രായങ്ങളെ വ്യാഖ്യാനിച്ചാണ് ലത്തീന്‍ സഭയുടെ നിലപാടെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഇത്

  • ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: കെആര്‍എല്‍സിസി

    ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: കെആര്‍എല്‍സിസി0

    കൊച്ചി: ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിക്കുന്ന ആസന്നമായ പൊതു തിരഞ്ഞെടുപ്പില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന നീതി, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുന്നവിധം തങ്ങളുടെ സമ്മതിദാനം ഉപയോഗപ്പെടുത്തണമെന്ന് കേരള റീജ്യന്‍ ലാറ്റിന്‍  കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി). ഇന്ത്യയുടെ മതേതരസ്വഭാവം നിരന്തരം ചോദ്യം ചെയ്യപ്പെടുകയും ഭരണഘടനാ സ്ഥാപനങ്ങള്‍ രാഷ്ട്രീയ ഇച്ഛയ്ക്കനുസരിച്ച് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നതുമൂലം ജനാധിപത്യ വ്യവസ്ഥിതി ദുര്‍ബലമാക്കപ്പെടുന്നത് ആശങ്ക വളര്‍ത്തുന്നു. പൗരന്മാരെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന നിയമങ്ങള്‍ രൂപപ്പെടുത്തന്നത് അനീതിയാണ്. ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ ന്യൂനപക്ഷ വിരുദ്ധത പരോക്ഷമായും പ്രത്യക്ഷമായും

  • തെലുങ്കാനയില്‍ മദര്‍ തെരേസ സ്‌കൂളിന്‌നേരെ തീവ്ര ഹിന്ദുത്വവാദി ആക്രമണം

    തെലുങ്കാനയില്‍ മദര്‍ തെരേസ സ്‌കൂളിന്‌നേരെ തീവ്ര ഹിന്ദുത്വവാദി ആക്രമണം0

    ഹൈദരാബാദ്: തെലുങ്കാനയില്‍ എംസിബിഎസ് വൈദികരുടെ നേതൃത്വത്തിലുള്ള സ്‌കൂളിന് നേരെ തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമണം അഴിച്ചുവിട്ടു. മദര്‍ തെരെസയുടെ രൂപം ഉള്‍പ്പെടെ നിലത്തെറിഞ്ഞു തകര്‍ത്തു. സ്‌കൂള്‍ യൂണിഫോമിനു പകരം മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുവന്ന വിദ്യാര്‍ത്ഥികളോട് കാരണം ചോദിച്ചതിനെത്തുടര്‍ന്ന് ലുക്‌സിപ്പെട്ടിലെ മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍  ‘ഹനുമാന്‍ സ്വാമീസ്’  എന്ന സംഘടനയുടെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നു. ഹിന്ദുത്വ അനുകൂല മുദ്രാവാക്യങ്ങളോടെ പ്രിന്‍സിപ്പലിനെയും മറ്റു വൈദികനെയും ക്രൂരമായി മര്‍ദ്ദിച്ചു. രണ്ടുംമൂന്നും നിലകളും സെക്യൂരിറ്റി റൂമും ഗെയ്റ്റുമെല്ലാം എറിഞ്ഞും അടിച്ചും തകര്‍ത്തു.  ജയ്

  • ജനം പുച്ഛിച്ചു തള്ളിയ ദര്‍ശനം യാഥാര്‍ത്ഥ്യമായി

    ജനം പുച്ഛിച്ചു തള്ളിയ ദര്‍ശനം യാഥാര്‍ത്ഥ്യമായി0

    റുവാണ്ടയിലെ ചെറു പട്ടണമായ കിബേഹോയില്‍  1980-ല്‍ ചില കുട്ടികള്‍ക്ക് പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടു. ആഫ്രിക്കന്‍ ജനതയുടെ ധാര്‍മികമായ തകര്‍ച്ചയെക്കുറിച്ച് ദിവ്യകന്യക സംസാരിച്ചു. കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തില്‍നിന്നും പിന്‍തിരിയുവാന്‍ മാതാവ് ആഹ്വാനം ചെയ്തു. ”പണത്തിനും മനുഷ്യപ്രീതിക്കുമല്ല പ്രത്യുത ദൈവസ്‌നേഹത്തിനുവേണ്ടി നിങ്ങള്‍ ദാഹിക്കുക” പരിശുദ്ധ അമ്മ അപേക്ഷിച്ചു. ‘അനാത്താലിയേ മുകാമാസിം പാക്കാ’ എന്ന ദര്‍ശക ദിവ്യകന്യകയുടെ സന്ദേശങ്ങളെ സമാഹരിച്ചതിങ്ങനെ: ”ഉണരുക, എഴുന്നേല്‍ക്കുക. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക. പ്രാര്‍ത്ഥനയ്ക്കായി നിങ്ങളെത്തന്നെ സമര്‍പ്പിക്കുകയും കാരുണ്യവും എളിമയും പരിശീലിക്കുകയും ചെയ്യുക. നിങ്ങളുടെ ശരീരത്തെയും ആത്മാവിനെയും വിശുദ്ധീകരിക്കുക.”

  • കോട്ടപ്പുറം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ 17 മുതല്‍ 21 വരെ

    കോട്ടപ്പുറം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ 17 മുതല്‍ 21 വരെ0

    കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ 10-ാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ ‘കൃപാഗ്‌നി 2024’ ഏപ്രില്‍ 17 മുതല്‍ 21 വരെ കോട്ടപ്പുറം കത്തീഡ്രല്‍ മൈതാനിയില്‍ നടക്കും. സാബു ആറുതൊട്ടിയിലാണ് ഈ വര്‍ഷം കണ്‍വന്‍ഷന്‍ നയിക്കുന്നത്.  17ന് വൈകുന്നേരം 5 ന് വിശുദ്ധ ബലിയെ തുടര്‍ന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, ചാന്‍സലര്‍ ഫാ. ഷാബു കുന്നത്തൂര്‍, കരിസ്മാറ്റിക്ക് ഡയറക്ടര്‍ ഫാ. ഫ്രാന്‍സന്‍ കുരിശിങ്കല്‍ എന്നിവര്‍

  • വൈദികര്‍ ദൈവോന്മുഖ ജീവിതത്തിന്റെ ഊര്‍ജ്ജമാകണം

    വൈദികര്‍ ദൈവോന്മുഖ ജീവിതത്തിന്റെ ഊര്‍ജ്ജമാകണം0

    കൊച്ചി: മാറുന്ന കാലഘട്ടത്തില്‍ വൈദികര്‍ ദൈവോന്മുഖ ജീവിതത്തിന്റെ ഊര്‍ജ്ജമാകണമെന്ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപത വൈദിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. ജോയി ജെയിംസ് ക്ലാസ് നയിച്ചു. അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍, ചാന്‍സലര്‍ എബിജിന്‍ അറക്കല്‍, അതിരൂപതാ വക്താവ് ഫാ. യേശുദാസ് പഴമ്പിള്ളി, സെമിനാരി റെക്ടര്‍ ഫാ. ജോബ് വാഴക്കൂട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

Latest Posts

Don’t want to skip an update or a post?