അഞ്ചപ്പ’ത്തിന് ജനം കാത്തിരിക്കുന്നു

0
1477

ചങ്ങനാശേരി പോലീസ് ക്വാര്‍ട്ടേഴ്‌സിന്റെ എതിര്‍വശത്തുള്ള രണ്ടാം നിലയില്‍ നിന്നും ‘അഞ്ചപ്പം’ ആരംഭിച്ചു.
ഇതിനോടകം ‘അഞ്ചപ്പം ‘ എന്ന പേരിലുള്ള ബോബിയച്ചന്റെ സംരംഭത്തെക്കുറിച്ച് നാമെല്ലാവരും കേട്ടിരിക്കും. വിശക്കുന്ന മനുഷ്യന് തന്റെ ആവശ്യത്തിനുള്ള ഭക്ഷണം വിലപേശാതെ വാങ്ങി കഴിക്കുവാനുള്ള ഒരിടമാണിത്. ഇവിടെ ഭക്ഷണം പൂര്‍ണ്ണമായും സൗജന്യമല്ല. ഭക്ഷണം കഴിക്കുന്ന ഓരോരുത്തരും സാധാരണ ഗതിയില്‍ തങ്ങള്‍ക്ക് ഭക്ഷണത്തിനു ഒരു നേരത്തിനു വേണ്ട തുക ഒരു ബോക്‌സില്‍ നിക്ഷേപിക്കണം. എന്നാല്‍ അതിനു പ്രാപ്തിയില്ലാത്തവര്‍ക്ക് സൗജന്യമായി വിശപ്പടക്കാം. ഇതാണ് അഞ്ചപ്പത്തിന്റെ രീതി.
അഞ്ചപ്പം ഭക്ഷണ ശാലയായും വായനശാലയായും വീടായും ഇടയ്ക്ക് മാറാറുണ്ട്. ആര്‍ക്ക് വേണമെങ്കിലും ഇവിടെ വരാം. പുസ്തകം വായിക്കാം. വായിച്ചുകൊടുക്കാം. ഉച്ചയ്ക്ക് ഭക്ഷണശാല; വൈകീട്ട് വായനശാല. ബോബിയച്ചന്റെ ഈ സംരംഭത്തിന് എല്ലായിടത്തും ആവേശകരമായ സ്വീകരണമാണ്. ചങ്ങനാശേരിയും അഞ്ചപ്പത്തെ കൈ നീട്ടി സ്വീകരിച്ചു കഴിഞ്ഞു.