അസിയ ബിബിയെ രക്ഷിക്കാൻ ഇറ്റാലിയൻ ഭരണകൂടം

0
774

ഇറ്റലി: ദൈവനിന്ദയുടെ പേരിൽ എട്ടുവർഷമായി തടങ്കലിലടക്കപ്പെട്ടിരുന്ന അസിയ ബിബിക്ക് പാക്കിസ്ഥാനിൽനിന്നും രക്ഷപെടാൻ സഹായഹസ്തവുമായി ഇറ്റലി. അസിയബിബിയുടെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാണെന്ന വാർത്തയെതുടർന്നാണ് സഹായവാഗ്ദാനവുമായി ഇറ്റലി രംഗത്തെത്തിയിരിക്കുന്നത്. സ്വരാജ്യത്തോ മറ്റ് രാജ്യങ്ങളിലോ ഉള്ള, ഭീഷണി നേരിടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഭാവി സുരക്ഷിതമായിരിക്കണം, അത് ഉറപ്പുവരുത്താൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ഇറ്റാലിയൻ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനി പറഞ്ഞു.

ഇത്തരത്തിലുള്ള കാര്യങ്ങളോട് ഇറ്റാലിയൻ സർക്കാർ വിവേകപരമായ നിലപാടുകളാണ് സ്വീകരിക്കാറുള്ളത്. ദൈവനിന്ദയുടെ പേരിൽ ഈ യുഗത്തിൽ ഒരാളുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യം അംഗീകരിക്കാൻ കഴിയില്ലെന്നും മാറ്റിയോ സാൽവിനി കൂട്ടിച്ചേർത്തു. കഴിഞ്ഞമാസം അവസാനം അസിയ ബിവിയെ വെറുതെവിട്ടുകൊണ്ട് സുപ്രീംകോടതി വിധിപ്രഖ്യാപിച്ചപ്പോൾ മുതൽ ആരംഭിച്ച അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങൾ ഇപ്പോഴും തുടരുകയാണ്.
.