ആണാവായുധരഹിത ലോകം: വത്തിക്കാനിൽ നവംബറിൽ അന്താരാഷ്ട്രസമ്മേളനം

0
389

വത്തിക്കാൻ: ആണവായുധങ്ങൾ മനുഷ്യജീവന് കടുത്ത വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ വത്തിക്കാനിൽ ആണവായുധരഹിത ലോകത്തിനായി അന്താരാഷ്ട്ര സമ്മേളനം നടക്കും. ”ആണവായുധരഹിത ലോകത്തിനും സമഗ്രവികസനത്തിനും വേണ്ടിയുള്ള വീക്ഷണങ്ങൾ” എന്ന പ്രമേയത്തിൽ നവംബർ 10-11 തീയതികളിൽ നടക്കുന്ന സമ്മേളനത്തിന് വത്തിക്കാൻ ഡിപ്പാർട്ട്‌മെന്റാണ് നേതൃത്വം നൽകുക. സമ്മേളനത്തിൽ അന്താരാഷ്ട്രസമൂഹത്തെ പ്രതിനിധീകരിച്ച് വിദഗ്ധരും നൊബേൽസമ്മാന ജേതാക്കളും സംസാരിക്കും. ഹിരോഷിമ ദുരന്തത്തെ അതിജീവിച്ച ആളുകളും ആണാവായുധത്തിന്റെ ഭീകരതെയപ്പറ്റി സമ്മേളനത്തിൽ സംസാരിക്കും.

“മനുഷ്യവർഗത്തിന്റെ ആത്മഹത്യയിലേയ്ക്കുള്ള അപകടസാധ്യത’ എന്നാണു ഫ്രാൻസീസ് പാപ്പാ ആണാവായുധങ്ങളെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ആണാവായുധങ്ങളുടെ സമ്പൂർണ്ണ നിർമാർജനത്തിനായി നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുമെന്ന് ആണവനിരായുധീകരണത്തിനു വേണ്ടിയുള്ള യു. എൻ സമ്മേളനത്തിൽ പാപ്പ വ്യക്തമാക്കിയിരുന്നു. ഈ മഹത്തായ സമ്മേളനത്തിൽ യു.എൻ സമ്മേളനത്തിൽ നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കാനാണ് പാപ്പയുടെ ശ്രമം”. വത്തിക്കാൻ മാധ്യമകാര്യാലയത്തിൻറെ ഡയറക്ടർ ഗ്രെഗ് ബർക് പറഞ്ഞു.

ആണവയുദ്ധത്തിൻറെ ഭീഷണിയുള്ള സാഹചര്യത്തിൽ കഴിഞ്ഞ സെപ്തംബറിൽ ഒപ്പുവച്ച ന്യൂക്ലിയർ ആയുധനിരോധനകരാറിനെ പ്രാബല്യത്തിലാക്കാൻ നടത്തുന്ന ഈ സമ്മേളനം സുപ്രധാനമാണെന്ന് സമഗ്രമാനവവികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള വത്തിക്കാൻ വിഭാഗം കാര്യാലയത്തിൻറെ അണ്ടർ സെക്രട്ടറി ഫ്‌ലമീനിയ ജൊവനേല്ലി പറഞ്ഞു.