ഇത് സാഹോദര്യത്തിനുള്ള ക്രിസ്മസ് ആകട്ടെ: ഫ്രാൻസിസ് പാപ്പ

0
1873

വത്തിക്കാൻ സിറ്റി: ഇത് സാഹോദര്യം പങ്കുവെയ്ക്കുന്ന ക്രിസ്മസ് ആകട്ടെയെന്ന് ആശംസിച്ച് ഫ്രാൻസിസ് പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന പുതുവത്സരാഘോഷത്തിൽ പങ്കെടുത്തവരോടും ചടങ്ങുകളിൽ മാധ്യമങ്ങൾ വഴി സംബന്ധിക്കുന്നവരോടും ആട്ടിടയന്മാരെ പോലെ താഴ്മയോടെ ഉണ്ണിയേശുവിനെ അരാധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പിറവിത്തിരുനാളിനോടുബന്ധിച്ച് വത്തിക്കാനിൽ ‘ഉർബി എത് ഒർബി’ സന്ദേശം പങ്കുവെയ്ക്കുകയായിരുന്നു പാപ്പ.

ദൈവം ഒരു നല്ല പിതാവും നമ്മളെല്ലാവരും സഹോദരിസഹോദരന്മാരുമാണ്. സാഹോദര്യമെന്ന ദൈവത്തിന്റെ സമ്മാനം സ്വീകരിക്കാത്തപക്ഷം നമ്മൾ ഹൃദയമില്ലാത്തവരും ശൂന്യരുമാണ്. അതുകൊണ്ടുതുതന്നെ തന്റെ ക്രിസ്മസ് ആശംസ സഹോദര്യത്തിനുവേണ്ടിയുള്ളതാണെന്നും പാപ്പ പറഞ്ഞു.

വർണ്ണ, വർഗ, രാജ്യമെന്ന വ്യത്യാസമില്ലാതെ വ്യക്തികൾക്കിടയിൽ സഹോദര്യം വളരണം. കാരണം മനുഷ്യരിലൂടെയാണ് ദൈവത്തിന്റെ മുഖം വ്യക്തമാകുന്നത്. നമ്മുടെ സാഹോദര്യത്തിന്റെ അടിസ്ഥാനവും കരുത്തും ദൈവമെന്ന പിതാവിന്റെ ശക്തിയാണെന്നും പാപ്പ കൂട്ടിച്ചേർത്തു.