ഇന്ത്യൻ കത്തോലിക്ക സഭയുടെ മാർഗം ബഹുമാനവും സഹകരണവും: ഫ്രാൻസിസ് പാപ്പ

0
719
വത്തിക്കാൻ: ഇന്ത്യൻ കത്തോലിക്കസഭയുടെ മാർഗം ഒറ്റപ്പെടലും വേർപിരിയലുമല്ലെന്നും, മറിച്ച് ബഹുമാനവും സഹകരണവുമാണെന്നും ഫ്രാൻസിസ് പാപ്പ. ഇന്ത്യയിലെ കത്തോലിക്ക സഭയുടെ റീത്തുകൾ സഭയുടെ മനോഹാരിത വർധിപ്പിക്കുന്നതായും നാനാത്വത്തിൽ ഏകത്വമെന്ന പൗരസ്ത്യസഭയുടെ അടിസ്ഥാന തത്വത്തിലേക്ക് ഇന്ത്യൻസഭ വിരൽ ചൂണ്ടുന്നതായും പാപ്പ പറഞ്ഞു. ഭാരത കത്തോലിക്ക സഭയ്ക്ക് പുതിയ രൂപതകൾ അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച പ്രഖ്യാപനത്തിലാണ് പാപ്പ ഇന്ത്യൻ സഭയെപ്പറ്റി പരാമർശിച്ചത്.
കത്തോലിക്ക സഭയെ അതിന്റെ സർവ്വ സൗന്ദര്യത്തോടും വൈവിധ്യവും സമ്പുഷ്ടമാർന്ന പാരമ്പര്യത്തോട് കൂടിയും ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുക അത്യന്താപേക്ഷിതമാണെന്നും ഇന്ത്യൻ കത്തോലിക്ക സഭകളിലെ ബിഷപ്പുമാർക്ക് ഒരു മണ്ഡലത്തിൽ നിന്നുകൊണ്ട് ധാരാളം കാര്യങ്ങൾ ചെയ്യാനാകുമെന്നും പാപ്പ പറഞ്ഞു.
“സീറോ മലബാർ സഭയെ വ്യാപിപ്പിക്കാനുള്ള തന്റെ തീരുമാനം എല്ലാവരും സ്വാഭാവികവും സമാധാനപരവുമായ മനോഭാവത്തോടെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കത്തോലിക്ക സഭകളിലെ തിരുക്കർമ്മങ്ങളുടെ വൈവിധ്യം രാജ്യത്തിന്റെ സമ്പന്നതയാണ്. ആ വൈവിധ്യത്തെ ശക്തിപ്പെടുത്തുകയും വ്യാപിപ്പിക്കുകയും ചെയ്യണം. വിവിധ റീത്തുകളിലെ ബിഷപ്പുമാരുടെ സാന്നിധ്യം ഊർജസ്വലതയും ആകർഷണീയവുമായ ഒരു കൂട്ടായ്മയ്ക്ക് നേതൃത്വം നൽകും. സാഹോദര്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും ആത്മാവിൽ സുവിശേഷത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് നമുക്ക് ഉദാരമതികളും ധൈര്യവുമുള്ളവരുമായിരിക്കാം
. പാപ്പ വ്യക്തമാക്കി.