ഇറാക്കിൽ കൽദായ കത്തോലിക്ക സമൂഹം മതാന്തരസംവാദത്തിന് മുൻകൈയ്യെടുക്കണം: ഫ്രാൻസിസ് പാപ്പ

155

വത്തിക്കാൻ: ഇറാക്കിൽ കൽദായ കത്തോലിക്കാസമൂഹം ഒന്നിച്ചുള്ള ക്രൈസ്തവ സംഭാഷണത്തിനും മതാന്തരസംവാദത്തിനും മുൻകൈ എടുക്കണമെന്ന് ഫ്രാൻസിസ് പാപ്പ. ഇറാക്കിൽ നിന്ന് കൽദായ കത്തോലിക്കാ പാത്രിയാർക്കീസ് ലൂയി റാഫേൽ പ്രഥമൻ സാക്കൊയുടെ നേതൃത്വത്തിൽ തന്നെ കാണാനെത്തിയ സിനഡിലെ ഇരുപതോളം അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാക്കിന്റെ ചില പ്രദേശങ്ങളിൽ ദുരന്തങ്ങൾ അവസാനിച്ചെങ്കിലും ഇനിയുമേറെ ചെയ്യാനുണ്ടെന്ന് പാപ്പാ പറഞ്ഞു. അതിനായി കൽദായ കത്തോലിക്കാസഭയിലെയും ഇതര ക്രൈസ്തവസഭകളിലെയും ഇടയന്മാർ ഐക്യത്തിന്റെ ശില്പികളാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്ന ഇറാക്കിൽ സഹകരണവും സംഭാഷണവും ഇന്ന് ഏറെ ആവശ്യമായിരിക്കുന്നുവെന്നും ഇറാക്കിലെ ജനങ്ങളെ യുദ്ധം ഏല്പിച്ച മുറിവുകൾ ദൈവികകാരുണ്യം സൗഖ്യമാക്കട്ടെയെന്ന് പാപ്പ പറഞ്ഞു.

യുദ്ധംമൂലമുള്ള ക്രൈസ്തവ പലായനം, മടങ്ങിയെത്തുന്നവരുടെ പുനരധിവസിവാസം, ഗ്രാമങ്ങളുടെ പുനർനിർമ്മാണം, ആരാധനാക്രമം, ദൈവവിളി പരിപോഷണം എന്നിവയാണ് സിനഡ് ചർച്ചചെയ്തത്