ഉഗാണ്ടയിലെ അഭയാർത്ഥികൾക്ക് വത്തിക്കാനിൽനിന്നും ക്രിസ്മസ് സമ്മാനം

0
1632

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ വാർഷിക ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ ലഭിച്ച സംഭാവന ഉഗാണ്ടയിലെ അഭയാർത്ഥികൾക്ക് സമ്മാനമായി നൽകും. ഉഗാണ്ടയിലെ പലാബെക് അഭയാർത്ഥി ക്യാമ്പിൽ അഭയാർത്ഥികളോടൊപ്പം താമസിക്കുന്ന സലേഷ്യൻ സഭ വദികരിലൂടെയാണ് അഭയാർത്ഥികളിൽ ഈ സംഭാവന എത്തിക്കുന്നത്. പലാബെക് മേഖലയിലെ ആളുകളുടെ കഷ്ടപാടുകൾ നേരിട്ടറിഞ്ഞിന്റെ ഭാഗമായാണ് സലേഷ്യൻ വൈദികർ അവരിലേയ്ക്ക് ഇറങ്ങിചെന്നത്.

കൂദാശ സ്വീകരണങ്ങൾക്കായി അവരെ മാനസികമായി ഒരുക്കുന്നതിനാണ് ഈ മേഖലയിൽ വൈദികർ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. രണ്ടാമതായി ഊന്നൽ കൊടുക്കുന്നത് വിദ്യാഭ്യാസത്തിനാണ്. നഴ്‌സറി മുതൽ തൊഴിൽ പരിശീലനം നൽകുന്ന ടെക്‌നിക്കൽ സ്‌കൂൾ വരെ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ സഭയുടെ പരിഗണനയിലുണ്ട്.

കൊതുക് ശല്യവും മലേറിയയും മറ്റ് അണുബാധ രോഗങ്ങളും മേഖലയിലെ ഒരു വെല്ലുവിളിയാണ്. മറ്റു മിഷൻ സഭകളിൽ നിന്ന് വ്യത്യസ്തമായി അഭയാർത്ഥികളോടൊപ്പെം താമസിച്ചുകൊണ്ടാണ് സലേഷ്യൻ സഭാംഗംങ്ങൾ ശുശ്രൂഷകൾ നടത്തുന്നത്. തങ്ങളുടെ ശുശ്രൂഷയിൽ പൂർണ്ണമായി പങ്കുചേരുന്നതിനും ശുശ്രൂഷ ലഭിക്കുന്നവരോട് നീതി പുലർത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ അഭയാർത്ഥികളോടൊപ്പം താമസിച്ച് അവർക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്നതെന്ന് വൈദികർ വ്യക്തമാക്കി. വത്തിക്കാനിലെ ക്രിസ്മസ് ആേേഘാഷങ്ങളിൽ നിന്ന് ലഭിച്ച തുക പലാബെക് അഭയാർത്ഥി കാമ്പിന് ലഭിച്ചത് വലിയ അനുഹ്രമാണെന്നും അവർ കൂട്ടിച്ചേർത്തു.

2017 ഏപ്രിലിലാണ് പലാബെകിൽ അഭയാർത്ഥി കേന്ദ്രം ആരംഭിക്കുന്നത്. ആദ്യകാലഘട്ടങ്ങളിൽ ബ്ലാങ്കറ്റ്, മരുന്നുകൾ, ലൈറ്റ്‌സ് തുടങ്ങിയ സാധനങ്ങളുടെ കിറ്റാണ് അഭയാർത്ഥികൾക്ക് നൽകികൊണ്ടിരുന്നത്. പിന്നീട് വിവിധ തരത്തിലുള്ള സഹായങ്ങൾ ലഭിക്കുകയും കാമ്പ് വളരുകയുമായിരുന്നു. ഇപ്പോൾ പത്ത് ലക്ഷത്തിലധികം അഭയാർത്ഥികളാണ് ഈ കാമ്പിൽ കഴിയുന്നത്. അഭയാർത്ഥികളിൽ 86ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.