‘ഉപവിയുടെ സഹോദരിമാർ’ ഇനി ഡണ്ടിയിലും

215

 

ഡണ്ടി: പാവങ്ങളുടെ കണ്ണീരൊപ്പിയും വിശപ്പകറ്റിയും ഇന്ന് ലോകത്തിന് മുമ്പിൽ ജ്വലിക്കുന്ന സുവിശേഷ ദീപമായി നിൽക്കുന്ന ‘ഉപവിയുടെ സഹോദരിമാർ’ ഇനിഇംഗ്ലണ്ടിലെ ഡണ്ടിയിലും. ഫാത്തിമയിലെ പ്രത്യക്ഷീകരണ ശതാബ്ദി ആഘോഷിച്ച മെയ് 13നാണ് ഡണ്ടിയിലെ പുതിയ ആശ്രമത്തിന് തുടക്കം കുറിച്ചത്. ഇതോടെ, ഗ്ലാസ്‌ഗോയിലും എഡിൻബർഗിലും നിലവിൽ സേവനം ചെയ്തു വരുന്ന ഈ സന്യാസസമൂഹത്തിന്റെ സ്‌കോട്‌ലൻഡിലെ മൂന്നാമത്തെ സേവനരംഗമായി ഡണ്ടി മാറും.

ഫാത്തിമയിലെ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദിവേളയിൽ ആരംഭിച്ച പുതിയ ആശ്രമം ഡണ്ടിയിലും പരിസരദേശത്തുമുള്ള നിരാലംബർക്ക് പരിശുദ്ധ അമ്മയുടെ സ്വർഗീയ സമ്മാനം ആകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ. ഡണ്ടിയിലും പരിസരദേശങ്ങളിലും ദിനംതോറും വർദ്ധിച്ചുവരുന്ന പട്ടിണിപ്പാവങ്ങളുടെ ദയനീയത മനസിലാക്കിയ ഡങ്കെൽഡ് രൂപതാ ബിഷപ്പ് സ്റ്റീഫൻ റോബ്‌സണിന്റെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് ‘ഉപവിയുടെ സഹോദരി’മാരുടെ സേവനം ഇവിടെ ഉറപ്പുവരുത്തിയത്.

ഫാത്തിമാ ജൂബിലിയോട് അനുബന്ധിച്ച് സെന്റ് ആൻഡ്രൂസ് കത്തീഡ്രലിൽ നടക്കുന്ന പ്രത്യേക ദിവ്യബലിമധ്യേയാണ് ബിഷപ്പ് സ്റ്റീഫൻ റോബ്‌സൺസ്, ഡണ്ടിയിലെ ഇവരുടെ പ്രവർത്തനങ്ങളെ ആശീർവദിച്ച് പൊതുസമൂഹത്തിന് പരിചയപ്പെടുത്തിയത്. കൊൽക്കത്തയിലെ വിശുദ്ധ തെരേസാ സ്ഥാപിച്ച ഈ സന്യാസിനീസമൂഹത്തിൽ ഇന്ന് 4500 ൽപ്പരം സന്യാസിനികളാണുള്ളത്.