എസ്. എൽ. എസ് 2018 ഇൻസ്പയർ ആൻഡ്‌ എക്വിപ്പ്; സജ്ജരായി 8000+ നവമിഷണറിമാർ

0
298

ഡെൻവർ: ദ ഫെല്ലോഷിപ്പ് ഓഫ് കാത്തലിക് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് (ഫോക്കസ്) അഭിമുഖ്യം വഹിച്ച ‘എസ് .എൽ .എസ് 2018 ഇൻസ്പയർ& എക്വിപ്പ്’ സുവിശേഷപരിശീലന കളരിക്ക് തിരശീലനീണപ്പോൾ, സജ്ജരായത് 8000ൽപ്പരം നവമിഷണറിമാർ. മൂന്ന് വിഭാഗങ്ങളിലായി ക്രമീകരിച്ച സമ്മേളനത്തിൽ നാനൂറ്റിപ്പത്ത് ക്യാമ്പസുകളിൽ നിന്നെത്തിയ അയ്യായിരത്തിലേറെ കോളജ് വിദ്യാർത്ഥികൾക്കൊപ്പം സെമിനാരിയന്നാമരും വൈദികരും ഉൾപ്പെടെ പങ്കെടുത്തത് എണ്ണായിരത്തിൽപ്പരം പേരാണ്. എസ് എൽ എസ് 2018 ലൂടെ ആർജിച്ച കഴിവുകൾ തങ്ങളുടെ വിശ്വാസം പങ്കുവെയ്ക്കാനും മറ്റുള്ളവരെ യേശുവിലേക്ക് കൂടുതൽ അടുപ്പിക്കാനും സഹായിക്കുമെന്നാണ് പങ്കെടുത്തവരുടെയെല്ലാം പ്രതീക്ഷ.

ഉർജസ്വലരായും സുവിശേഷത്തിന്റെ ആനന്ദം പങ്കുവെയ്ക്കാൻ കൂടുതൽ സജ്ജരായുമായാണ് തങ്ങളുടെ വിദ്യാർത്ഥികൾ ക്യാമ്പസിൽ തിരിച്ചെത്തിയതെന്ന് മിഷിഗൺ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഫോക്കസ് മിനറിയായ ആലി സ്ലഫ് പറഞ്ഞു. സ്ലഫിന്റെ മാതാപിതാക്കളായ ജോണും ഷെയിനും പത്തൊൻപതുകാരനായ സഹോദരൻ ജോണും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. വിദ്യാർത്ഥികളും തന്റെ കുടുംബാംഗങ്ങളും എസ് എൽ എസ് 2018 ലൂടെ നേടിയ കഴിവുകൾ തങ്ങളുടെ വിശ്വാസം പങ്കുവെയ്ക്കാനും മറ്റുള്ളവരെ യേശുവിലേക്ക് കൂടുതൽ അടുപ്പിക്കാനും അവരെ സഹായിക്കുമെന്ന് ആലി സ്ലഫ് വ്യക്തമാക്കി.

മൂന്ന് വിഭാഗങ്ങളിലായിരുന്നു സമ്മേളനം നടന്നത്. നാനൂറ്റിപ്പത്ത് ക്യാമ്പസുകളിൽ നിന്നായി എത്തിയ അയ്യായിരത്തിലേറെ കോളജ് വിദ്യാർത്ഥികൾക്കായി കോളജിയേറ്റ് സമ്മേളനം നടന്നു. അഞ്ഞൂറിലേറെ ചാപ്ലെയിൻമാർക്കും ക്യാംപസ് മിനിസ്റ്റർമാർക്കുമായി ക്യാമ്പസ് മിനിസ്ട്രി സമ്മേളനവും ആയിരത്തിലേറെ അത്മായ മിനിസ്റ്റർമാർ, ഇടവകാംഗങ്ങൾ, സെമിനാരിവിദ്യാർത്ഥികൾ, ഇടവകാവൈദികർ, ഫോക്കസിന്റെ പൂർവ്വ വിദ്യാർത്ഥികൾ, എന്നിവർക്കും ഫോക്കസിന്റെ അഭ്യുദയകാംക്ഷികൾക്കുമായി ലൈഫ് ലോങ് മിഷൻ സമ്മേളനം നടന്നു. ഇവർക്ക് പുറമെ, തങ്ങളുടെ ഇടവകയേയും സമൂഹത്തേയും രൂപാന്തരപ്പെടുത്താനാഗ്രഹിക്കുന്ന വ്യക്തികളും എണ്ണൂറിലേറെ ഫോക്കസ് പ്രവർത്തകരും ലൈഫ് ലോങ് മിഷൻ സമ്മേളനത്തിൽ പങ്കെടുത്തു.

ബുധനാഴ്ച വൈകുന്നേരത്തെ മുഖ്യപ്രഭാഷണത്തിന്റെ സമയത്താണ് “പാഷൻ ഓഫ് ദ ക്രൈസ്റ്റി”ൽ യേശുവായി വേഷമിട്ട ജിം കേവ്‌സിയെൽ വേദിയിലെത്തിയത്. വിശ്വാസത്താൽ ജിവിക്കുന്ന പോരാളികളാകണമെന്ന് അദ്ദേഹം സമ്മേളനത്തിൽ പങ്കെടുത്തവരോട് പറഞ്ഞു. “പോൾ അപ്പോസ്റ്റിൽ ഓഫ് ക്രൈസ്റ്റ്” എന്നതാണ് ജിമ്മിന്റെ പുതിയ ചിത്രം. ബിഷപ്പ് റോബർട്ട് ബാറോൺ, സിസ്റ്റർ ബഥനി മഡോണ, ഫാ.മൈക്ക് സ്‌കിംറ്റ്‌സ്, ലിസ ബ്രെണ്ണിൻകിംയർ, ജാസൺ എവേർട്ട്, കർട്ടിസ് മാർട്ടിൻ, ഡോ. എഡ്വേർഡ് ശ്രീ, കെൽസി സ്‌കോച്ച്, സാറാഹ് സ്വാഫോർഡ് മൈക്ക് സ്വീനെ എന്നിവരായിരുന്നു പരിപാടിയിലെ മുഖ്യപ്രഭാഷകർ.

ചിക്കാഗോ അതിരൂപതയിലെ കർദിനാളായ ബ്ലെയിസ് ജെ കുപ്പിച്ച്, ഒമാഹ അതിരൂപത ആർച്ചുബിഷപ്പ് ജോർജ് ലൂക്കാസ്, അമേരിക്കയിലെ സൈനികസേവനങ്ങൾക്കായുള്ള അതിരൂപതയിലെ ആർച്ചുബിഷപ്പായ തിമോത്തി പി ബ്രോഗിലോ എന്നിവർ തിരുക്കർമ്മങ്ങളിൽ കാർമ്മികരായി. നിരവധി കുട്ടികൾ തങ്ങളുടെ ജീവിതത്തിന്റെ അർത്ഥമറിയാൻ കാത്തിരിക്കുകയാണെന്നും എന്നാൽ പിന്തുടർന്ന മാർഗങ്ങളൊന്നും അവർക്ക് യഥാർത്ഥ സന്തോഷം നൽകിയില്ലെന്നും ബോയിസ് സ്‌റ്റേറ്റ് സർവ്വകലാശാലയിലെ ചാപ്ലൈൻ ഫാ.ടോം ലങ്കെനൗ പറഞ്ഞു. തങ്ങളുടെ ക്യാമ്പസ് മിനിസ്ട്രീ വിപുലീകരിക്കാൻ ഫോക്കസ് മിഷനറിമാർ സഹായിച്ചതായും ലങ്കെനൗ പറഞ്ഞു.

ഹെലൻ ആൽവരെ ഫാ.ഫിലിപ്പ് ബൊചാൻസ്‌കി, ഡോ.മേരി ഹീലി, ഫാ.ജോൺ കാർട്ട് ജെ, ഹാരി ക്രെയ്മർ, ഡോ.ജോനാഥൻ റെയ്‌സ് തുടങ്ങിയ പ്രശസ്തരായ കത്തോലിക്ക പ്രസംഗികർ നിലവിൽ വിശ്വാസം നേരിടുന്ന പ്രതിസന്ധികളെപറ്റി സംസാരിച്ചു. 2018 ലെ ഫോക്കസിന്റെ ഗുണഭോക്താക്കൾ എന്ന നിലയിൽ മാർക്ക്-മേരി കോളർ ദമ്പതികൾക്ക് സെന്റ് ജോസഫ് അവാർഡ് നല്കപ്പെട്ടു. നിരവധി വർഷങ്ങളായി കോളർ ദമ്പതികൾ ഫോക്കസിന് എല്ലാ സഹായവും നൽകി രംഗത്തുണ്ട്. കഴിഞ്ഞ വർഷം ടെക്‌സാസിലെ സാൻ അന്റോണിയയിൽ സംഘടിപ്പിച്ച സീക്ക് 2017 ൽ 13000 ത്തോളം ആളുകൾ പങ്കെടുത്തിരുന്നു.

അതേസമയം, അടുത്തവർഷം നടക്കുന്ന സീക്ക് 2019 ലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇൻഡ്യാനയിലെ ഇൻഡ്യാന പോളിസിൽ ജനുവരി മൂന്ന് മുതൽ 7 വരെയാണ് സമ്മേളനം നടക്കുക. 700 ലേറെപ്പേർ ഇതുവരെ www.seek2019.com. എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1999 ൽ തുടങ്ങിയ ആദ്യ ദേശീയ സമ്മേളനം മുതൽ ഇതുവരെ അറുപത്തൊന്നായിരം അംഗങ്ങളാണ് സീക്ക് സമ്മേളനങ്ങളിൽ പങ്കെടുത്തത്. ക്രിസ്തുവുമായും കത്തോലിക്കാസഭയുമായുള്ള കോളജ് വിദ്യാർത്ഥികളുടെ ബന്ധം ദൃഡമാക്കാൻ 1998 ലാണ് ദ ഫെല്ലോഷിപ്പ് ഓഫ് കാത്തലിക് യൂണിവേഴിസിറ്റി സ്റ്റുഡന്റ്‌സ് (ഫോക്കസ്) സ്ഥാപിതമായത്.