ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ് ദൈവാലയത്തിൽ നാളെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ

0
164

മെൽബൺ: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് മെൽബൺ ക്യാമ്പെൽ ഫീലിലുള്ള ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ് ചാൽദീൻ കത്തോലിക്ക ദൈവാലയത്തിൽ കൊടിയേറും. ഫെബ്രുവരി 11 ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് തിരുനാൾ കൊടിയേറ്റ് നടക്കുക. തുടർന്ന് തിരുസ്വരൂപം എഴുന്നള്ളിച്ച് പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും.

വൈകുന്നേരം 4.30 ന് അർപ്പിക്കപ്പെടുന്ന ആഘോഷമായ ദിവ്യബലിക്ക് രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ മുഖ്യ കാർമ്മികത്വം വഹിക്കും. വികാരി ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, കത്തീഡ്രൽ വികാരിയും രൂപത ചാൻസിലറുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, രൂപതയിൽ സേവനം ചെയ്യുന്ന മറ്റു വൈദികർ എന്നിവർ സഹകാർമ്മികരാകും. വൈകുന്നേരം 6.45 ന് ഭക്തി നിർഭരമായ പ്രദക്ഷിണവും ആഘോഷമായ ലദീഞ്ഞും നടക്കും .സമാപന പ്രാർത്ഥനകൾക്കും അടുത്തവർഷത്തെ തിരുനാൾ പ്രസുദേന്തി വാഴ്ചക്കും ശേഷം സ്നേഹവിരുന്നോടെ തിരുനാൾ ആഘോഷങ്ങൾ സമാപിക്കും .