കരുണയും കരുതലുമുള്ളവരായി യുവജനങ്ങൾ വളരണം: മാർ എടയന്ത്രത്ത്

0
88

എറണാകുളം: വേദനിക്കുന്ന വ്യക്തികളോടും നാശോന്മുഖമമായ പ്രകൃതിയോടും കരുണയും കരുതലുമുള്ളവരായി വളരാൻ യുവസമൂഹം ശ്രദ്ധിക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്. കെ.സി. വൈ.എം വൈക്കം ഫൊറോനാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അച്ചിനകം ദൈവാലയത്തിൽ സംഘടിപ്പിച്ച ഫൊറോനാതല യുവജനവർഷ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്.
സാമൂഹിക പ്രശ്‌നങ്ങളിൽ വികാരത്തെക്കാളുപരി വിവേകത്തോടും കരുണയോടുംകൂടി പ്രതികരിക്കാൻ കഴിവുള്ളവരായി യുവജനതയെ മാറ്റിയെടുക്കാൻ പൊതുസമൂഹത്തിന് കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫൊറോന പ്രസിഡന്റ് ജസ്റ്റിൻ ജോസ് അധ്യക്ഷനായിരുന്നു. വൈക്കം ഫൊറോന വികാരി ഫാ. പോൾ ചിറ്റിനപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത ഡയറക്ടർ ഫാ. മാത്യൂ തച്ചിൽ, ഫാ. സനു പുതുശേരി, ഫാ. ആൽബിൻ പാറേക്കാട്ടിൽ, അതിരൂപത പ്രസിഡന്റ് ടിജോ പടയാട്ടിൽ, പാസ്റ്ററൽ കൗൺസിൽ അംഗം സോജി ജോർജ്ജ്, അലക്‌സ് ആന്റണി, തോമസ് ആന്റണി എന്നിവർ പ്രസംഗിച്ചു.