കാത്തലിക്ക് ചാരിറ്റി സംഘടനകൾക്ക് ആമസോണിന്റെ സമ്മാനം

'ഡേ 1 ഫാമിലി ഫണ്ട്' വഴി ഓരോ സംഘടനയ്ക്കും 5 മില്യൺ ഡോളർ

0
740

വാഷിംഗ്ടൺ ഡി.സി: കത്തോലിക്കാ സന്നദ്ധ സംഘടനകൾക്ക് സാമ്പത്തിക സഹായവുമായി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസി രംഗത്ത്. ‘ഡേ 1 ഫാമിലി ഫണ്ട്’ എന്ന് അറിയപ്പെടുന്ന ഈ പദ്ധതിവഴി ആമസോൺ മൂന്ന് സന്നദ്ധ സംഘടനകൾക്കാണ് 5 മില്യൺ ഡോളർ വീതം സമ്മാനമായി ലഭിച്ചത്.

ന്യൂ ഓർലിയോൺ, മയാമി അതിരൂപതയുടെ കാത്തലിക്ക് ചാരിറ്റിസംഘടനകളും
വെസ്റ്റേൺ വാഷിംഗ്ടണിലെ കാത്തലിക്ക് കമ്മ്യൂണിറ്റി സർവീസ് എന്ന
സംഘടനയുമാണ് ‘ഡേ 1 ഫാമിലി ഫണ്ട്’ എന്ന പദ്ധതിക്ക് അർഹരായത്. ഭവനരഹിതർക്ക് സ്വവസതികൾ നിർമ്മിക്കുന്നതിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് അടിസ്ഥാനവിദ്യാഭ്യാസമൊരുക്കുന്നതിനും ഫണ്ട് വിനിയോഗിക്കുമെന്ന് ചാരിറ്റി സംഘടനകൾ അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് ആമസോൺ തലവൻ ‘ഡേ 1 ഫണ്ട്’ എന്ന പദ്ധതിക്ക് രൂപം നൽകുന്നത്. ഭവനരഹിതർക്ക് വേണ്ടി എൻ.ജി.ഒ സംഘടനകൾ വഴി വിതരണം ചെയ്യുന്ന ഫാമിലി ഫണ്ടിനും, ജീവിത വരുമാനം കുറഞ്ഞ പ്രദേശങ്ങളിൽ
പ്രീസ്‌കൂളുകൾ സ്ഥാപിക്കുന്നതിനുള്ള ഫണ്ടിനുമാണ് ‘ഡേ 1 ഫാമിലി ഫണ്ട്’
എന്ന പദ്ധതി പ്രാധാന്യം നൽകുന്നത്