കായികതാരങ്ങൾ സമാധാനത്തിന്റെ  പ്രചാരകർ: ഫ്രാൻസിസ് പാപ്പ

258
വത്തിക്കാൻ സിറ്റി: കായികതാരങ്ങൾക്ക് സമാധാനത്തിന്റെ പ്രചാരകരാണെന്നും ഇന്ന് ലോകം കൊതിക്കുന്ന സമാധാനവും നന്മയും വളർത്താൻ കായിക താരങ്ങൾ ആവുന്നത്ര കാര്യങ്ങൾ ഇനിയും ചെയ്യണമെന്നും ഫ്രാൻസിസ് പാപ്പ. തന്നെ കാണാൻ വത്തിക്കാനിലെത്തിയ ജർമൻ ഫുഡ്‌ബോൾ ക്ലബായ ‘ബരൂസിയ മൊഞ്ചെഗ്ലാഡ്ബാഹി’ലെ കളിക്കാർക്കും അതിന്റെ സംഘാടകർക്കും അനുവദിച്ച നേർക്കാഴ്ചയിലാണ് പാപ്പ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചത്.
1900 മുതൽ കളിക്കളത്തിലും സാമൂഹിക രംഗത്തും ജനങ്ങളുടെ പക്ഷംചേർന്നു നിൽക്കുകയും വളരുന്ന തലമുറയ്ക്ക് മൂല്യാധിഷ്~ിതമായി കായിക വിനോദത്തിലും കളികളിലും പരിശീലനം നൽക്കുകയും ചെയ്തതിൽ ക്ലബിനെ പാപ്പ അഭിനന്ദിച്ചു.  മൊഞ്ചെഗ്ലാഡ്ബാഹ്എന്നും നല്ലകളിക്കാരെ രൂപപ്പെടുത്തിയെടുക്കാൻ  സാധിച്ചിട്ടുള്ള  ക്ലബ്ബാണെന്ന് അഭിപ്രായപ്പെട്ട പാപ്പ, യുവജനങ്ങളുടെ രൂപീകരണത്തിൽ വിശിഷ്യാ, ഭിന്നശേഷിയുള്ളവരുടെ കായികശക്തി  മെച്ചപ്പെടുത്താൻ  ക്ലബ് ചെയ്യുന്ന സേവനങ്ങളെ പാപ്പാ ശ്ലാഘിച്ചു.
‘കളിക്കളത്തിലെ ചിട്ടയും ക്രമവുംകൊണ്ട് കുടുംബങ്ങളെ ആകർഷിക്കുന്ന കായികവിനോദങ്ങളുടെ കൂട്ടായ്മയാണിത്. ബറൂസിയയിലുള്ള ക്ലബിന്റെ ആസ്ഥാനത്ത് പതിവായെത്തുന്ന കാണികളായ കുടുംബങ്ങളുടെ എണ്ണം കണക്കിലെടുത്താൽ ക്ലബിന്റെ സാമൂഹികനന്മ മനസിലാക്കാൻ സാധിക്കും,’ ജർമനിൽ തന്റെ പ~നകാലത്ത് പരിചയപ്പെട്ടിട്ടുള്ള ക്ലബിനെക്കുറിച്ച് പാപ്പാ പരാമർശിച്ചു.