കാര്‍ഷിക മേഖലക്ക് ഉണര്‍വേകിയ നെല്‍കൃഷി

0
495

പനാജി: നെല്‍ കൃഷിയില്‍നിന്നും നൂറുമേനി ഫലം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സെന്റ് ഈ സ്താവാം ദ്വീപ് നിവാസികള്‍. അതിനവരെ പ്രാപ്തരാക്കിയത് അവിടുത്തെ കത്തോലിക്ക സഭാ നേതൃത്വമായിരുന്നു.

ദ്വീപിയില്‍ കല്‍ക്കരി ഫാക്ടറി വരുന്നതിനെതിരെ തുടങ്ങിയ സമരത്തില്‍നിന്നാണ് ജനങ്ങള്‍ കൃഷിയിലേക്ക് തിരിഞ്ഞത്. സെന്റ് ഈസ്താവാം ദ്വീപിലെ ജനങ്ങള്‍ കൃഷി ഉപേക്ഷിച്ചതുപോലെയായിരുന്നു. നെല്ലുത്പാദനം വീണ്ടും തുടങ്ങാന്‍ ഗ്രാമസഭ പദ്ധതികള്‍ വിഭാവനം ചെയ്തുവെങ്കിലും തടസങ്ങള്‍ മൂലം മുമ്പോട്ടുപോയില്ല.
നെല്‍ കൃഷി ചെയ്യുവാനുളള തീരുമാനം ഏകകണ്ഠമായിരുന്നു. 450,000 സ്വക്വയര്‍ മീറ്റര്‍ സ്ഥലത്ത് കൃഷിചെയ്തതിലൂടെ 65,000 കിലോഗ്രാം നെല്ല് ഉത്പാദിക്കുവാന്‍ സാധിച്ചു. അവരുടെ ഭൂമി മറ്റ് ആവ്യശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാനുള്ള തീരുമാനത്തിന് വിരാമം ഇടുവാന്‍ സാധിച്ചു.

ഫാക്ടറി പണിയുവാന്‍ പദ്ധതിവിഭാവനം ചെയ്തവരുടെ ശ്രദ്ധ പനാജിയില്‍ നിന്ന് 15 കി. മി. അകലെയുള്ള പച്ചവിരിച്ച ദ്വീപ് ആയിരുന്നു. പതിനെട്ട് പേരുള്ള ഒരു കമ്മിറ്റിക്ക് രൂപം കൊടുക്കുകയായിരുന്നു ആദ്യപടി. കമ്മിറ്റി പ്രായോഗിക പ്രശ്‌നങ്ങള്‍ മനസിലാക്കി.

ഗ്രാമത്തിലെ യുവജനങ്ങള്‍ക്ക് കൃഷിരീതികളെകുറിച്ച് വലിയ അറിവുണ്ടായിരുന്നില്ല. ഡോണ്‍ ബോസ്‌കോ സഭയിലെ ഫാ. ജോര്‍ജ് ക്വാദ്രോസ് സൗത്ത്‌ഗോവയില്‍ നടത്തിയിട്ടുള്ള നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ കൃഷിരീതി തിരഞ്ഞെടുക്കാമെന്ന് അഭിപ്രായം ഉയര്‍ന്നു.

യന്ത്രങ്ങള്‍ ഉപയോഗിച്ചുളള വിത്തുല്‍പാദനം, ഞാറ് നടല്‍, കൊയ്ത്ത് എന്നിവയ്ക്ക് ഫാ. ജോര്‍ജിന്റെ സഹായം ലഭിച്ചു. ആളുകളെ ഏകോപിപ്പിക്കുന്നതിനും നേതൃത്വം കൊടുക്കുന്നതിനും മുന്‍കൈയ്യെടുത്ത ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറായ നെസ്റ്റര്‍ റെന്‍ജല്‍, റിട്ടയര്‍ മര്‍ച്ചന്റ്‌നേവി ഉദ്യോഗ്സ്ഥനന്‍ ഷൈലാന്‍ഡ്രാ അല്‍ഫോണ്‍സ്, ഇടവകയിലെ വികാരിയയായ ഫാ. യൂസിക്കോ പെരേരാ എന്നിവരായിരുന്നു. മികച്ച നേതൃത്വം ലഭിച്ചത് കൃഷിയില്‍ പ്രതിഫലിച്ചു. സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഗ്രാമവാസികള്‍ക്ക് ക്ലാസുകളും നല്‍കി.

മുന്‍വികാരി ഗ്രാമത്തിലെ സ്ഥലം ഉടമകളുടെ സര്‍വെ നടത്തിയിരുന്നു. സ്വന്തമായി കൃഷിനടത്തുവാന്‍ തീരുമാനിച്ചവര്‍, പാട്ടത്തിന് ക്ലബ്കളിലൂടെ പണം ഉപയോഗിച്ച് കൃഷിനടത്തുന്നവര്‍, ക്ലബുകള്‍ക്ക് ദാനമായി കൃഷിചെയ്യുവാന്‍ കൊടുത്തവര്‍, എന്നിങ്ങനെ സ്ഥലം ഉടമകളെ നാലായി തരംതിരിച്ചു. നോര്‍ത്ത് ഗോവ മെക്കനായ്‌സഡ് ഫാമിങ്ങ് അസോസിയേഷന്റെ നേതൃത്വത്തില്‍ നിലം ഉഴുതു. ജോര്‍ജച്ചന്റെ നേതൃത്വത്തില്‍ ഞാറ് നടീല്‍ നടത്തി. നെല്‍കതിര്‍ വളര്‍ന്ന സമയത്ത് കാലാവസ്ഥയും അനുകൂലമായിരുന്നു. ഗവണ്‍മെന്റ് സ്‌കീമുകളും, സബ്‌സീഡികളും അവരുടെ ഉദ്യമങ്ങള്‍ക്ക് ഒരു കൈത്താങ്ങായി. ആദ്യവര്‍ഷത്തെ വിജയം വീണ്ടും കൃഷിയിലേക്ക് ഇറങ്ങാന്‍ പ്രോത്സാഹനമായി മാറിയിരിക്കുകയാണ്.