കുഞ്ഞിനെ ദൈവം സൗഖ്യപ്പെടുത്തി നിരീശ്വരവാദിയുടെ മനംമാറ്റം ലോകശ്രദ്ധനേടുന്നു

0
466

ഓസ്‌ടേലിയ: ദൈവം ഓരോരുത്തരേയും തേടിയെത്തുന്നത് വ്യത്യസ്തമായ രീതികളിലാണ്. സമീപസ്ഥനായ ദെവത്തെ കണ്ടറിയാനും സ്പർശിച്ചറിയാനും ഭാഗ്യം ലഭിക്കുന്നവർ ഭാഗ്യവാൻമാർ. എന്നാൽ, ദൈവം ഇല്ല എന്ന് ജീവിതകാലം മുഴുവൻ വിശ്വസിക്കുകയും ഒരു ദിവസം ഇരുണ്ട് വെളുത്തപ്പോഴത്തേക്കും നിരീശ്വരവാദത്തിന്റെ ഇരുളിൽ നിന്ന് ദൈവത്തിന്റെ പ്രകാശത്തിലേയ്ക്ക് വന്ന അമ്മയാണ് ജാസ് യു ലി. ഓസ്‌ട്രേലിയയിലാണ് ദൈവം ഉണ്ട് എന്ന വിശ്വാസം പോലുമില്ലാതിരുന്ന വനിതയ്ക്ക് ദൈവം വിശ്വാസം പകർന്നുനൽകിയത്. ജോസഫ് ഹോംഗ്, ജാസ് യു ലി ദമ്പതികൾക്ക് പിറന്ന കുഞ്ഞാണ് നിരിശ്വരവാദിയായ അമ്മയെ കത്തോലിക്കസഭയിലേയ്ക്ക് നയിച്ചത്. തന്റെ ഉദരത്തിൽ ഉത്ഭവിച്ച കുഞ്ഞ് മരണത്തെ മുഖാമുഖം ദർശിക്കുന്നതുകണ്ട യു ലി ഒടുവിൽ ദൈവത്തെ വിളിച്ചപേക്ഷിച്ചു. ദൈവം അനുഗ്രഹിച്ചു. കുഞ്ഞ് ജീവൻ നിലനിർത്തി. മരണത്തിന്റെ താഴ് വരയിൽനിന്ന് ദൈവം കുഞ്ഞിനെ കൂട്ടിക്കൊണ്ടുവന്നു.
കഴിഞ്ഞ ഏപ്രിൽ ആറിനാണ് മിസ് യു ലി മാർക്ക് യി ഹോംഗ് എന്‌ന കുഞ്ഞിന് ജന്മം നൽകിയത്. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത ദിവസം തന്നെ ആ അമ്മയ്ക്ക് തന്റെ കുഞ്ഞിനെയും കൊണ്ട് ഹോസ്പിറ്റലിലേയ്ക്ക് മടങ്ങേണ്ടിവനന്നു. കുഞ്ഞിനെ ജീവൻ അപകടത്തിലാക്കും വിധം മാരകമായ രോഗം ബാധിച്ചിരിക്കുന്നു. കുഞ്ഞിന് പ്രസവസമയത്ത് ഗുരുതരമായ ഇൻഫക്ഷൻ ബാധിച്ചിരുന്നു. രോഗബാധയെത്തുടർന്ന് കുഞ്ഞിന് മെനിഞ്ചൈറ്റിസും സെപ്‌ററികാമിയ എന്ന രോഗവും ബാധിച്ചു. ജീവൻ അപകടത്തിലായ അവസ്ഥ.

ഓപറേഷൻ തിയറ്ററിനു പുറത്തുനിന്ന് തന്റെ കുഞ്ഞ് ശ്വാസം കിട്ടാതെ പിടയുന്നത് അവൾ ദർശിച്ചു. വളരെ വേദനാജനകമായ അവസ്ഥയായിരുന്നു അത്. ആ സമയത്ത് എനിക്ക് ദൈവത്തിൽ യാതൊരു വിശ്വാസവുമില്ലായിരുന്നുവെന്ന് ലീ ആനുസ്മരിക്കുന്നു. ഒരു മതത്തിലും തനിക്ക് വിശ്വാസമില്ലായിരുന്നു. കാര്യങ്ങളെല്ലാം നമുക്ക് സ്വന്തം ചെയ്യാൻ കഴിയും പിന്നെ എന്തിനാണ് ഒരു ദൈവം എന്നതായിരുന്നു അന്നുവരെ തന്റെ ചിന്ത എന്ന് ലീ അനുസ്മരിക്കുന്നു.
പക്ഷേ, കുഞ്ഞിന്റെ പിതാവ് ജോസഫ് സൗത്ത് പോർട്ട് പാരിഷിലെ അംഗമായിരുന്നു. തീക്ഷ്ണമായ വിശ്വാസമുള്ള കത്തോലിക്കനായിരുന്നു അദ്ദേഹം. കുഞ്ഞ് മരണവുമായി മല്ലടിക്കുകയാണെന്ന് മനസ്സിലാക്കിയ ജോസഫ് തന്റെ ഭാര്യയോടും കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. ദൈവം ഒരു അത്ഭുതം പ്രവർത്തിച്ചാൽ മാത്രമെ നമ്മുടെ കുഞ്ഞ് ജീവിച്ചിരിക്കുകയുള്ളൂവെന്ന് അദ്ദേഹം തന്റെ ഭാര്യയോട് പറഞ്ഞു. ”ദൈവം നമ്മുടെ കുഞ്ഞിനെ കബറടക്കാൻ നമ്മളെ അനുവദിക്കില്ല”. അദ്ദേഹം തന്റെ ഭാര്യയോട് പറഞ്ഞു.

എനിക്ക് യാതൊരു വിശ്വാസവുമില്ലായിരുന്നു. കുഞ്ഞ് ഇന്ന് രാത്രി കൂടി ജീവിച്ചാൽ ഭാഗ്യം എന്ന് ഡോക്ടർ അവളോട് പറഞ്ഞു. ഡോക്ടറും കൈ ഒഴിഞ്ഞതോടെ നിരാശയായ ലീ ഭർത്താവ് പറഞ്ഞുതുകേട്ട് പ്രാർത്ഥിക്കുവാൻ തീരുമാനിച്ചു. അത്ഭുതമെന്ന് പറയട്ടെ. പിറ്റേന്ന് ആ കുഞഞ് മരണത്തെ അതിജീവിച്ചു. ബ്രെയ്ൻ ഇൻഫക്ഷൻ ആയതുകൊണ്ട് കുഞ്ഞിന് ജീവൻ തിരിച്ചുകിട്ടിയാലും അന്ധനോ ബധിരനോ ആയിരിക്കും എന്നും ഡോക്ടർമാർ പറഞ്ഞിരുന്നു.

ആ സമയത്തും ഞാൻ ദൈവാലയത്തിൽ പോകുന്നതിനെക്കുറിച്ച് ചിന്തിച്ചതേയില്ല. ജോസ് അവളോട് അത്ഭുതത്തിനായി പ്രാർതഥിച്ചുകൊണ്ടിരിക്കുവാൻ അവശ്യപ്പെട്ടു. തന്റെകുഞ്ഞ് സൗഖ്യം പ്രാപിക്കുമെന്ന് അവൾ ഒരിക്കലും വിശ്വസിച്ചില്ല. പക്ഷേ, അവളുടെ ഭർത്താവിന്റെ വിശ്വാസം അവൾക്ക് പ്രതീക്ഷ പകർന്നു. ദൈവം അത്ഭുതം പ്രവർത്തിച്ചു. കുഞ്ഞ് അത്ഭുതകരമായി സുഖം പ്രാപിച്ചു. എന്റെ കുഞ്ഞിനെ ഏറ്റവും നന്നായി നോക്കാൻ കഴിയുന്നത് ദൈവത്തിന് മാത്രാമായിരിക്കും എന്ന് അവൾ വിശ്വസിച്ചു. ജീവൻ നിലനിന്നുവെങ്കിലും കഠിനായ ഇൻഫക്ഷൻ ആയതുകൊണ്ട് കുഞ്ഞിന് പല പ്രശ്‌നങ്ങളും പിന്നീട് ഉണ്ടായിരുന്നു. എന്നാൽ നിരന്തരമായ പ്രാർത്ഥനയിലൂടെ ഓരോ ദിവസവും കുഞ്ഞ് സൗഖ്യം പ്രാപിച്ചു. അടുത്ത ദിവസം കുഞ്ഞിനെ അവർ മാമ്മോദീസ മുക്കി. അമ്മയും മാമ്മോദീസ സ്വീകരിക്കുവാനുള്ള ഒരുക്കത്തിലാണ്. ഈ വരുന്ന ദുഖശനിയാഴ്ച അവൾ കത്തോലിക്കസഭയിൽ അംഗമാകും.
ദൈവം പ്രവർത്തിച്ച അത്ഭുതമാണ് തന്നെ ദൈവത്തിലേക്ക് അടുപ്പിച്ചത്. ആദ്യം എന്റെ കുഞ്ഞ് മരിക്കും എന്ന് ഞാൻ വിശ്വസിച്ചു. ദൈവം അവന് ജീവൻ നൽകി. പിന്നീട് അവൻ വീൽചെയറിൽ നിന്ന് ഒരിക്കലും എണീക്കില്ല എന്ന് കരുതി. ദൈവം അവനെ എണീപ്പിച്ചു. ദൈവം അവളോട് കരുണകാണിച്ചു. അവൾ അത്ഭുതം ദർശിച്ചു.
ലീയുടെ ഭർത്താവ് മാത്രമല്ല, മാതാപിതാക്കളും കത്തോലിക്കരാണ്. അവരുടെ പ്രാർത്ഥന തീർച്ചയായും ലീയുടെ മാനസാന്തരപതയിൽ വെളിച്ചമായിരുന്നുവെന്നും ലീ ഓർക്കുന്നു.