കുട്ടികൾ അധ്യാപകരായി, മുതിർന്നവർ വിദ്യാർത്ഥികളും; വിജ്ഞാനപ്രദം ടീം ‘സ്റ്റേ’ സെമിനാർ

644

കോപ്പേൽ: കോളജ് അഡ്മിഷൻ എങ്ങനെ, മക്കളെ കോഴ്‌സുകളിൽ ചേർക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? ഇക്കാര്യത്തിൽ മാതാപിതാക്കളെ സഹായിക്കാൻ ഒരു സംഘം യുവജനങ്ങൾ രംഗത്തെത്തിയപ്പോൾ കോപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദൈവാലയത്തിൽ വ്യത്യസ്ഥമായ ക്ലാസ് റൂം ഒരുങ്ങി. കുട്ടികൾ അധ്യാപകരും മുതിർന്നവർ വിദ്യാർത്ഥികളുമായ ക്ലാസ് റും.

കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുഭവത്തിന്റെ കരുത്ത് പുതുതലമുറയ്ക്കാണെന്ന് സമ്മതിച്ച് മുതിർന്നവർ വിദ്യാർത്ഥികളായപ്പോൾ സെമിനാർ വിജ്ഞാന പ്രദമായി, അതിലുപരി മാതൃകാപരവും.

കോപ്പേൽ സെന്റ് അൽഫോൻസാ ദൈവാലയത്തിൽ വികാരി ഫാ. ജോൺസ്റ്റി തച്ചാറയുടെ ആത്മീയനേതൃത്വത്തിൽ പ്രവർത്തിക്കുന്ന യുവജന സംഘടനയായ ‘സ്റ്റേ’ (സെന്റ് അൽഫോൻസാ യൂത്ത്- എസ്.ടി.എ.വൈ) ‘കോളേജ് അഡ്മിഷൻ പ്രോസസ്’ എന്ന വിഷയത്തിൽ നടത്തിയ സെമിനാറാണ് സംഭവം. മക്കളെ കോളജിലേക്ക് അയക്കാൻ തയാറെടുക്കുന്ന ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് അതുമായി ബന്ധപ്പെട്ട സകല വിവരങ്ങളും പകരുന്നതായിരുന്നു വീഡിയോ പ്രസന്റഷനുൾപ്പെടെ ക്രമീകരിച്ച ഒരുമണിക്കൂർ ക്ലാസ്. മാത്രമല്ല, കോളജ് പ~നകാലത്ത് സഭാ വിശ്വാസത്തിലധിഷ്ടമായ ആത്മീയ വിദ്യാർഥി കൂട്ടായ്മകളിൽ പങ്കുചേരുന്നതിന്റെ ആവശ്യകതയും വ്യക്തമാക്കി സെമിനാർ.

പ്രിലിമിനറി ഹൈ സ്‌കൂൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പ്രൈവറ്റ് സ്‌ക്കൂൾ പബ്ലിക് സ്‌കൂൾ എന്നിവയിലെ വ്യത്യാസം, എസ്.എ.ടി/എ.സി.ടി ഉൾപ്പെടെ യുള്ള കോളേജ് പ്രവേശന പരീക്ഷക്ക് എപ്പോൾ മുതൽ തയാറെടുക്കണം, ആപ്ലിക്കേഷൻ ആൻഡ് അഡ്മിഷൻ പ്രോസസ് എങ്ങനെ, യൂണിവേഴ്‌സിറ്റികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഔട്ട് ഓഫ് ടൗൺ- ഇൻ ടൗൺ കോളജുകൾ തിരഞ്ഞെടുക്കാനുള്ള മാർഗ നിർദേശങ്ങൾ എന്നിവയ്‌ക്കൊപ്പം സ്‌കോളർഷിപ്പുകളെയും ഫിനാൻഷ്യൽ എയ്ഡ് പ്രോഗ്രാമുകളെയും ടീം ‘സ്റ്റേ’ വ്യക്തമാക്കി.

മേജർ തിരഞ്ഞെടുക്കുമ്പോൾ ആംഡ് ഫോഴ്‌സ് സർവീസുകൾ, പാ~്യേതര പ്രവർത്തനങ്ങൾ തുടങ്ങി എല്ലാമേഖലയിലും ആഴത്തിൽ പ്രതിപാദിക്കുന്നതും ‘ടിപ്‌സും ട്രിക്‌സു’മായി ആവശ്യം മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങളാണ് ലളിതമായി ടീം ‘സ്റ്റേ’ പങ്കുവെച്ചത്.അമേരിക്കയിൽ വിവിധ യൂണിവേഴ്‌സിറ്റികളിൽ വ്യത്യസ സബ്‌ജെക്റ്റുകളിൽ പ~നം പൂർത്തിയാക്കി ഗ്രാജ്വേറ്റ് ചെയ്തവരും ഇപ്പോൾ പ~നം തുടരുന്നവരുമാണ് സെമിനാർ നയിച്ചത്.

‘കോളജിലും എങ്ങനെ വിശ്വാസം കാത്തുസൂക്ഷിക്കാം’ എന്ന വിഷയത്തെ മുൻനിറുത്തി പ്രാർത്ഥനാ, വിശ്വാസ കൂട്ടായ്മയ്ക്കുമുളള പ്രാധാന്യത്തെ കുറിച്ച് ക്രമീകരിച്ച സെഷനും ശ്രദ്ധേയമായി. വിശ്വാസം ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുള്ള കോളജ് പ~നകാലത്തും ക്രൈസ്തവ വിശ്വാസം കാത്തുസൂക്ഷിക്കാനും മറ്റുള്ളവരിലേക്ക് പകരാനുമുള്ള ക്രൈസ്തവ വിശ്വാസിയുടെ കടമ ഓർമിപ്പിക്കുന്നതായിരുന്നു സെഷൻ. സി.സി.ഡി ഉൾപ്പെടെയുള്ള ഇടവകയിലെ സംഘടനകളിൽ സജീവമായ ആൽവിൻ ജോർജ്, റെനിക് ടോം, അശ്വിൻ ലിയോ, റോസ് മേരി ജോയ്, ജോയൽ മുണ്ടക്കൽ, ആൽവിൻ ജോസ്, അലൻ ജോർജ് എന്നിവരാണ് സെമിനാർ നയിച്ചത്.

 

മാർട്ടിൻ വിലങ്ങോലിൽ