കൂട്ടക്കുരുതിയും അതിക്രമങ്ങളും രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധം: ആഗോള സഭാകൂട്ടായ്മാ സെക്രട്ടറി ജനറൽ

0
192

വത്തിക്കാൻ: സിറിയയിൽ ഇപ്പോൾ തുടരുന്ന കൂട്ടക്കുരുതിയും അതിക്രമങ്ങളും രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ആഗോള സഭാകൂട്ടായ്മയുടെ സെക്രട്ടറി ജനറൽ, ഒലാവ് ഫിക്‌സേ. ഫെബ്രുവരി 28 ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഒലാവ് സിറിയയിലെ സൈനിക നീക്കങ്ങളെ അപലപിച്ചത്.

“ഐക്യരാഷ്ട്ര സംഘടയുടെ സുരക്ഷാ കൗൺസിലിൽ ഫെബ്രുവരി 14-ന് പാസ്സാക്കിയ തീർപ്പ് ലംഘിച്ചാണ് സാധാരണ ജനങ്ങൾക്കെതിരെ സായുധപോരാട്ടത്തിന് സിറിയൻ സൈന്യം തുടക്കം കുറിച്ചിരിക്കുന്നത്. സിറിയൻ മിലിട്ടറിയുടെ ഭീകരർക്കെതിരായ നീക്കങ്ങളിൽ സാധാരണജനങ്ങളാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. സന്നദ്ധസംഘടനകൾ എത്തിച്ചുനൽകുന്ന ഭക്ഷണം, മരുന്ന്, വെള്ളം എന്നീ അടിസ്ഥാനാവശ്യങ്ങൾ നിഷേധിക്കുകയും തടയുകയും ചെയ്യുന്നത് ധാർമ്മികതയ്ക്ക് ഇണങ്ങാത്ത പ്രവർത്തിയാണ്”; അദ്ദേഹം പറഞ്ഞു.

” സിറിയയിലെ കിഴക്കൻ ഗൗട്ടയിൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ആക്രമണങ്ങൾക്കും നിരപരാധികളെ വധിക്കുന്നതിനും അറുതിവരുത്തണം. പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബങ്ങളെ സമാശ്വസിപ്പിക്കണമെന്ന് ദൈവത്തോടു പ്രാർത്ഥിക്കുന്നു. വേദനിക്കുന്നവരോട് സഹാനുഭാവവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നു. യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ നേതൃത്വത്തിൽ ഇരുപക്ഷവും ഒത്തുതീർപ്പിൽ എത്തിച്ചേരണം”; പ്രസ്താവന വ്യക്തമാക്കുന്നു.