ക്രിസ്മസിന്റെ സന്തോഷവും സമാധാനവും ആശംസിച്ച് മാർ സ്രാമ്പിക്കൽ

0
2226

ക്രിസ്മസ് നൽകുന്ന സന്തോഷവും സമാധാനവും ഏവർക്കും ആശംസിക്കുന്നുവെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ. ദൈവം മനുഷ്യനായി അവതരിച്ചത് ദൈവത്തിന്റെ സന്തോഷത്തിലും സമാധാനത്തിലും നിത്യതയിലും നാമെല്ലാവരും പങ്കു ചേരുവാൻ വേണ്ടിയാണ്. ദൈവപുത്രനായ ഈശോ മിശിഹായിൽ നമ്മൾ വിശ്വസിക്കുമ്പോൾ നമ്മളും അവനെപ്പോലെ ദൈവപുത്രരാകുകയാണ്.

ഈ ക്രിസ്തുമസ് ആഘോഷിക്കുന്നതിലൂടെ നമ്മളാരാണെന്ന് തിരിച്ചറിയുവാനും നമ്മുടെ വിളിയും ദൗത്യവും അനുസരിച്ച് ജീവിക്കുവാൻ നമുക്കോരോരുത്തർക്കും സാധിക്കട്ടേയെന്നും ബിഷപ്പ് ആശംസിച്ചു.