ക്രൈസ്തവർ ശബ്ദരഹിതരുടെ ശബ്ദമാകണം: മൈക്ക് പെൻസ്

190

 

വാഷിംഗ്ടൺ ഡി.സി: ക്രൈസ്തവർ ശബ്ദരഹിതരുടെ ശബ്ദമാകണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. ‘നാഷണൽ കാത്തലിക് പ്രയർ ബ്രേക്ക് ഫസ്റ്റി’നായി മാരിയട്ട് മാർക്വിസ് ഹോട്ടലിൽ സമ്മേളിച്ച വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച ആധുനിക സംവിധാനങ്ങളിലൂടെ ജീവൻ അമേരിക്കയിൽ സംരക്ഷിക്കപ്പെടുകയാണെന്നും കത്തോലിക്കർ അമേരിക്കൻ ചരിത്രംതന്നെ മാറ്റിയെഴുതിയതായും പെൻസ് പറഞ്ഞു.

കത്തോലിക്കാസഭ ചരിത്രത്തിലുടനീളം ശബ്ദരഹിതരുടെ ശബ്ദമായിരുന്നു. അതുപോലെ, ശബ്ദരഹിതരുടെ ശബ്ദമാകാൻ വിശ്വാസികൾക്ക് കടമയുണ്ട്. സ്‌നേഹവും കരുണയും കൊണ്ട് നാം രക്ഷകന്റെ പാദങ്ങളും കരങ്ങളുമാകണമെന്നും പെൻസ് ഓർമിപ്പിച്ചു. വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നുള്ള എല്ലാ മനുഷ്യരുടേയും അന്തസിനെ ബഹുമാനിക്കണമെ പറഞ്ഞ പെൻസ്, വെല്ലുവിളികൾ നിറഞ്ഞ ഇക്കാലത്ത് ആത്മവിശ്വാസത്തോടെ പ്രാർത്ഥിക്കാൻ സമയം കണ്ടെത്തണമെന്നും കൂട്ടിച്ചേർത്തു.

ലണ്ടനിലെ തീവ്രവാദി ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ഭരണകൂടത്തിന്റെ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടാണ് പെൻസ് പ്രസംഗം തുടങ്ങിയത്. ആക്രമണത്തിന് ശേഷം തീവ്രവാദികൾ ലണ്ടൻ ബ്രിഡ്ജിലെ കാൽനടയാത്രക്കാരുടെ നേർക്ക് വാഹനമോടിച്ച് കയറ്റുകയും ശനിയാഴ്ച വൈൻസിറ്റിയിലെ ആളുകളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ മെൽബണിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ ഒരു ഗമാൻ കൊല്ലപ്പെട്ടതും പെൻസ് അനുസ്മരിച്ചു.

ട്രംപ് ഭറണകൂടം മതസ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ലോകമെങ്ങും പീഡിപ്പിക്കപ്പെടുന്ന ആളുകൾക്കൊപ്പം തങ്ങൾ നിലയുറപ്പിക്കുമെന്ന് വ്യക്തമാക്കിയ പെൻസ്, രോഗികകളെയും ജനിക്കാനിരിക്കു ന്ന കുഞ്ഞുങ്ങളെയും വൃദ്ധരെയും സംരക്ഷിക്കുന്നതിൽ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും കൂട്ടിച്ചേർത്തു.