ഗ്രേറ്റ് ബ്രിട്ടൺ രൂപതാ ‘അഭിഷേകാഗ്നി’ എട്ട് നഗരങ്ങളിൽ

ഒക്‌ടോ. 20ന് ബർമിംഹാമിൽ തുടക്കമാകും

0
1322

പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ദ്വിതീയ ബൈബിൾ കൺവെൻഷൻ ‘അഭിഷേകാഗ്‌നി 2018’ ഒക്‌ടോബർ 20 മുതൽ ആരംഭിക്കുന്നു. അട്ടപ്പാടി സെഹിയോൻ ശുശ്രൂഷകളുടെ ഡയറക്ടർ ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിലാണ് എട്ട് നഗരങ്ങളിൽ എട്ട് ദിനങ്ങളിലായി നടക്കു കൺവെൻഷൻ നടക്കുന്നത്. ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ എല്ലാ ദിവസവും ദിവ്യബലി അർപ്പിച്ച് സുവിശേഷസന്ദേശം നൽകും.

2018 ഒക്‌ടോബർ 20 ശനിയാഴ്ച ബർമിംഹാം ബതേൽ കൺവെൻഷൻ സെന്ററിൽ ആരംഭിക്കു കൺവെൻഷൻ 21 ഞായറായ്ച സ്‌കോട്ട്‌ലണ്ടിലെ മദർ വെൽ സിവിക്ക് സെന്ററിലും 24 ബുധനാഴ്ച പ്രേസ്റ്റണിലെ സെന്റ് അൽഫോൻസാ ഓഫ് ഇമ്മാകുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിലും 25 വ്യാഴാഴ്ച നോറിച്ച് സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രലിലും നടക്കും.

27 ശനിയാഴ്ച ബോമൗത്ത് ലൈഫ് സെന്ററിലും 28 ഞായറായ്ച ചെൽട്ടണം റേസ് കോഴ്‌സിലും നവംബർ മൂന്ന് മാഞ്ചസ്റ്ററിലെ ബൗളേഴ്‌സ് എക്‌സിബിഷൻ സെന്ററിലും നവംബർ നാല് ഞായറാഴ്ച ലണ്ടനിലെ ക്രൈസ്റ്റ് ചർച്ച് അവന്യുവിലുള്ള ഹാരോ ലെഷർ സെന്ററിലും വെച്ചാണ് കൺവെൻഷൻ നടത്തപ്പെടുത്.

ഓരോ ദിവസവും രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെയാണ് ധ്യാനം. കൺവെൻഷൻ ദിവസങ്ങളിൽ കൂട്ടികൾക്കായി പ്രത്യേക ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്. കൺവെൻഷന് ഒരുക്കമായി ഒക്‌ടോബർ 18 വ്യാഴാഴ്ച രാവിലെ 10.00 മുതൽ രാത്രി 10.00 വരെ ബർമിംഹാമിന് സമീപം സോൾട്ടിലിയിലെ അവർ ലേഡി ഓഫ് റോസറി ആൻഡ് സെന്റ് തെരേസാ ഓഫ് ലിസ്യു ദൈവാലയത്തിൽ ദിവ്യകാരുണ്യ ആരാധനയും പ്രാർത്ഥനകളും ഉണ്ടാകും.

മാർ ജോസഫ് സ്രാമ്പിക്കൽ രക്ഷാധികാരിയും വികാരി ജനറൽ റവ. ഡോ. മാത്യു ചൂരപ്പൊയ്കയിൽ ജനറൽ കോർഡിനേറ്ററും നവസുവിശേഷവത്കരണത്തിനു വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ ഫാ. സോജി ഓലിക്കൽ ജനറൽ കൺവീനറും വികാരി ജനറൽമാരായ റവ. ഡോ. തോമസ് പാറയടിയിൽ എം.എസ്.ടി, റഫാ. സജിമോൻ മലയിൽപുത്തൻപുര, ഫാ. ടെറിൻ മുല്ലക്കര, റവ. ജോസഫ് വെമ്പാടംതറ വി. സി., റവ. ഫാ. ഫിലിപ്പ് പന്തമാക്കൽ, റവ. ഫാ. ടോമി ചിറയ്ക്കൽമണവാളൻ, ഫാ. പോൾ വെട്ടിക്കാട്ട് സി.എസ്.ടി., ഫാ. ജോസ് അന്തിയാംകുളം എം.സി.ബി.എസ്. എിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി കൺവെൻഷന് നേതൃത്വം നൽകും.