ജീവൻ അറിയുന്ന നിമിഷം മുതൽ ഗർഭച്ഛിദ്രം കുറ്റകരം; പ്രോ ലൈഫ് ബില്ലുമായി ഒഹിയോ

0
1264

ഒഹിയോ: ഉദരത്തിലെ ഭ്രൂണത്തിന്റെ ഹൃദയമിടിപ്പ് അറിയുന്ന നിമിഷം മുതൽ
ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കുന്ന ബിൽ അമേരിക്കയിലെ ഒഹിയോ സെനറ്റ്
പാസാക്കി. ഇനി ഗവർണർ ഒപ്പുവെക്കുന്നതോടെ ബില്ല് നിയമമായി മാറും.
പതിമൂന്നിനെതിരെ പതിനെട്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബില്ല് പാസായത്.
ബില്ലിലെ മാർഗനിർദേശങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാണ് സെനറ്റ് ബില്ല്
പാസാക്കിയിരിക്കുന്നതും.

അബ്‌ഡോമിനൽ അൾട്രാസൗണ്ട് അടക്കമുള്ള ശാസ്ത്രീയ രീതികൾ ഉപയോഗിച്ചാണ്
ഭ്രൂണത്തിന്റെ ഹൃദയമിടിപ്പ് അറിയുന്നത്. ഏഴാഴ്ച മുതലുള്ള ഭ്രൂണത്തിന്റെ
ഹൃദയമിടിപ്പുകൾ ഇതുവഴി മനസ്സിലാക്കാൻ കഴിയും. ഇത് പാലിക്കാതെ ഗർഭച്ഛിദ്രം
ചെയ്യുന്ന ഡോക്ടർമാരുടെ പ്രവർത്തനാനുമതി നിഷേധിക്കാനുള്ള വ്യവസ്ഥ
ബില്ലിലുണ്ട്. അമ്മയുടെ ജീവന് എതെങ്കിലും തരത്തിലുള്ള ഭിഷണിയുണ്ടെങ്കിൽ
മാത്രമേ ഗർഭച്ഛിദ്രം നടത്താൻ സാധിക്കുവെന്നും ബില്ലിൽ പറയുന്നുണ്ട്.

നേരത്തെ ഇപ്രകാരമുള്ള ഒരു ബില്ല് ഗവർണർ ജോൺ കാസിക്ക് വിറ്റോ
ചെയ്തിരുന്നു. എന്നാൽ ഒഹിയോ സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി
തിരഞ്ഞെടുക്കപ്പെട്ട മൈക്ക് ഡിവൈൻ ബില്ലിന് അനുകൂലമായി വോട്ട്
ചെയ്യുമെന്നാണ് സൂചന.

അതിനാൽ പുതിയ ഗവർണർ സ്ഥാനം ഏറ്റെടുക്കുന്നതുവരെ സെനറ്റിന് ബില്ല് ഗവർണർ
ഒപ്പിടുന്നത് നീട്ടിക്കൊണ്ടുപോകാം. ഇതിനുമുമ്പും ഗർഭഛിദ്ര വിരുദ്ധ
ബില്ലുകൾ ഗവർണർ ജോൺ കാസിക്ക് വിറ്റോ ചെയ്തിട്ടുണ്ടെങ്കിലും ഇന്ന്
അമേരിക്കയിൽ ഏറ്റവും ശക്തമായ ഭ്രൂണഹത്യ വിരുദ്ധ നിയമം ഉള്ള സംസ്ഥാനമാണ്
ഒഹിയോ.

ഡൗൺ സിൻഡ്രം ബാധിച്ച ഗർഭസ്ഥശിശുക്കളെ ഭ്രൂണഹത്യക്ക് വിധേയരാക്കരുത് എന്ന
നിയമം സംസ്ഥാനം നേരത്തെ പാസാക്കിയിരുന്നു. ഇതിന് സമാനമായി 20 ആഴ്ചകൾക്ക്
ശേഷം ഭ്രൂണഹത്യ പാടില്ല എന്ന നിയമവും ഒഹിയോ സംസ്ഥാനത്ത് നിലവിലുണ്ട്.