ജീവൻ സംരക്ഷണം ഉറപ്പാക്കാൻ ഒരുങ്ങി അമേരിക്കൻ ഭരണകൂടം

0
1168

വാഷിങ്ടൺ ഡി.സി: 2019 ജീവന്റെ സംരക്ഷണത്തിന് ഊന്നൽ നൽകാൻ തയ്യാറെടുത്ത് അമേരിക്കൻ ഭരണകൂടം. അടുത്ത വർഷത്തെ നിയമനിർമ്മാണ സമിതിയിൽ പരിഗണിക്കുന്നതിനായി നിരവധി പ്രൊലൈഫ് നിയമങ്ങളാണ് സെനറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്.

അമേരിക്കയിലെ മൂന്ന് സംസ്ഥാനങ്ങൾ ഹൃദയമിടിപ്പ് തുടങ്ങി കഴിഞ്ഞാലുള്ള അബേർഷൻ നിരേധിച്ചുകൊണ്ടുള്ള ബില്ല് അവതരിപ്പിച്ചിരുന്നു.  സൗത്ത് കരോലിന കെന്റക്കി, മിസ്സോറി എന്നിവിടങ്ങളിൽ ഈ ബില്ല് പാസാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.  എല്ലാ സംസ്ഥാനത്തേയും ഗവർണർമാർ ജീവന്റെ സംസ്‌കാരത്തിന് ഊന്നൽ നൽകുന്നവരുമാണ്. അതിനാൽ തന്നെ പ്രൊ ലൈഫ് ബില്ലുകൾ പാസ്സാകും എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം അമേരിക്കയിൽ കുറച്ചു നാളുകളായി പ്രൊ ലൈഫ് പ്രവർത്തകരുടെ എണ്ണത്തിൽ നല്ല വർധനവ് ഉണ്ട്. സജീവ പ്രൊ ലൈഫ് പ്രവർത്തനങ്ങളുടെ ഫലമായാണ് അമേരിക്ക ജീവന്റെ സംസ്‌കാരത്തിന് ഊന്നൽ നൽകുന്ന നിലയിലേ്ക്ക് എത്തിയത് എന്നും അഭിപ്രായമുണ്ട്.