ഡോമിനിക് വാളന്മനാലച്ചന്റെ ‘കൃപാഭിഷേകം കൺവെൻഷൻ’ തത്സമയം കാണാം!

1038

ഹൂസ്റ്റൺ: അണക്കര ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും പ്രസിദ്ധ വചനപ്രഘോഷകനുമായ ഫാ. ഡോമിനിക് വാളന്മനാൽ നയിക്കുന്ന കൃപാഭി്‌ഷേകം കൺവൻഷൻ ഹൂസ്റ്റണിൽനിന്ന് തത്സമയം ശാലോം അമേരിക്ക മലയാളം ചാനലിൽ സംപ്രേഷണം ചെയ്യും. നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുവിൻ, നാളെ നിങ്ങളുടെ ഇടയിൽ കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കും – എന്ന ദൈവവചനമാണ് വചനശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജൂൺ 9, 10, 11 തിയതികളിലാണ് കൺവൻഷൻ നടക്കുക. വെള്ളിയാഴ്ച 3 മുതൽ 8 വരെയും, ശനിയും ഞായറും രാവിലെ 9 മുതൽ വൈകിട്ട് 6 വരെയുമാണ് പ്രോഗ്രാം (Central Time). അനേകർ നേരിട്ട് പങ്കെടുക്കാൻ ആഗ്രഹിച്ചിട്ടും സൗകര്യങ്ങൾ ലഭിക്കാത്തതും, പരിമിതികൾ ഉള്ളതും മനസിലാക്കുമ്പോൾ ലൈവ് ടെലികാസ്റ്റ് ആയിരങ്ങൾക്ക് അനുഗ്രഹമാകുമെന്ന് പ്രതീക്ഷിക്കാം. ദൈവം അത്ഭുതകരമായ അഭിഷേകത്താൽ ഈ നാളുകളിൽ വഴിനടത്തുന്ന ഡോമിനിക്ക് അച്ചന്റെ ശുശ്രൂഷയുടെ ഫലം അനുഭവിക്കാനും വലിയ വിമോചനത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും കടന്നുവരുവാനും ഏവർക്കും കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.

മലയാളം ചാനലിലൂടെയുള്ള ലൈവ് ടെലികാസ്റ്റ് കൂടാതെ ഓൺലൈനിലും കൃപാഭിഷകം കൺവെൻഷനിൽ തത്സമയം പങ്കെടുക്കുവാൻ സാധിക്കും: https://www.shalomworld.org/tv