തലമുറകളുടെ സംഗമം വേറിട്ട കാഴ്ചയായി

0
2114

തൃശൂര്‍: സഹോദരങ്ങള്‍പോലും സ്വാര്‍ത്ഥതയുടെ പേരില്‍ ബന്ധങ്ങള്‍ ഇല്ലാതാക്കുന്ന ലോകത്ത് ‘തലമുറകളുടെ സൗഹൃദം’ വേറിട്ടൊരു കാഴ്ചയായി.
കരിമരുന്ന് കലാകാരനായിരുന്ന ചേലപ്പാടന്‍ അന്തോണി ഓര്‍മ്മയായിട്ട് ഡിസംബര്‍ പത്തിന് 50 വര്‍ഷം തികഞ്ഞു. തൃശൂര്‍ അതിരൂപതയിലെ വിയ്യൂര്‍ ഇടവകാംഗമായാണ് അന്തോണി. റോസയാണ് ഭാര്യ. ഇവര്‍ക്ക് പത്തുമക്കള്‍.
ഈ ദമ്പതികളുടെ പത്താമത്തെ മകളായ ജോസഫൈന്‍ സണ്‍ഡേ ശാലോം ഏജന്റുകൂടിയാണ്. ഭര്‍ത്താവിന്റെ മരണത്തോടെ ജോസഫൈന്‍ ബാങ്കുദ്യോഗത്തില്‍നിന്നും വിരമിച്ച് സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു. ജോസഫൈന് രണ്ട് പെണ്‍മക്കള്‍. രണ്ടുപേരും വിവാഹിതര്‍. മൂത്തമകള്‍ ജൂലി വിവാഹിതയായിട്ട് 25 വര്‍ഷം. ജൂലിയുടെ മകളാണ് മിഥുന വിന്‍സന്റ് (23). മിഥുന നാലാം തലമുറയിലെ അംഗമാണ്. മിഥുനയും വിവാഹിതയായി. അവരുടെ മകള്‍ ഇസബെല്‍ മറിയം. അഞ്ചാം തലുറയെ പ്രതിനിധീകരിക്കുന്നു. റോസയില്‍നിന്നും തുടങ്ങിയ തലമുറ ഇസബെല്‍ മറിയത്തിലൂടെ അഞ്ചാം തലമുറയിലാണ്. ഇസബെലിനെ കണ്ടതിനുശേഷമാണ് റോസ നിത്യതയിലേക്ക് യാത്രയായത്. അമ്മയുടെ ജീവിതസുകൃതമാണ് അഞ്ച് തലമുറ കാണാന്‍ ഇടയാക്കിയതെന്ന് മക്കളുടെ വിശ്വാസം.