തിരഞ്ഞെടുപ്പ് ഫണ്ടിംഗും ഡിസ്‌ക്ലോസെർ ബില്ലും ജനാധിപത്യത്തെ തകർക്കും: കാരിത്താസ് ഓസ്ട്രേലിയ

0
151

ഫെഡറൽ ഗവൺമെന്റിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിംഗും ഡിസ്‌ക്ലോസെർ റിഫോം ബില്ലും ജനാധിപത്യത്തെ തകർക്കുമെന്ന് കാരിത്താസ് ഓസ്ട്രേലിയ. ഇരുബില്ലുകളും സാമൂഹ്യക്ഷേമ ചാരിറ്റി സംഘടനകൾക്കും അതിന്റെ നേതാക്കൾക്കും നിരവധി നിയമക്കുരുക്കുകൾ ഉണ്ടാക്കുന്നതായി കാരിത്താസ് ഓസ്‌ട്രേലിയയുടെ സി.ഇ.ഒ ആയ പോൾ ഒക്കൊല്ലാഗൻ പറഞ്ഞു.

“പാവപ്പെട്ടവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും ഓസ്ട്രേലിയൻ ജനതയെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് പൊതുചർച്ച നടത്താനുമുള്ള റജിസ്റ്റർ ചെയ്ത സന്നദ്ധസഘടനകളുടെ കഴിവിനെ ഈ ബിൽ ഇല്ലാതാക്കുന്നു. കത്തോലിക്കാ സഭയ്ക്ക് അന്താരാഷ്ട്ര സഹായം നൽകുന്ന ഏജൻസിയാണ് കാരിത്താസ് ഓസ്ട്രേലിയ. അമ്പതുവർഷമായി ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളെ കാരിത്താസ് ഓസ്‌ട്രേലിയ സഹായിക്കുന്നുണ്ട്. എന്നാൽ, ഈ ബില്ലുമൂലം സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ച് വെറും കാഴ്ച്ചപ്പാടുകൾ മാത്രം പ്രകടിപ്പിക്കുന്ന ഒരു സംഘടനയായി കാരിത്താസ് മാറും”; അദ്ദേഹം പറഞ്ഞു.

“കൂടാതെ, സംഘടനയക്ക് അഞ്ചുഡോളറോ അതിന് തത്തുല്യമോ സംഭാവന നൽകുന്നവർ തങ്ങളുടെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന ഡിക്ലറേഷൻ ഫോമിൽ ഒപ്പിടേണ്ടി വരും. തത്ഫലമായി ആളുകൾ സംഭാവന നൽകുന്നത് നിർത്തും. ഇതുമൂലം ലോകമെങ്ങുമുള്ള നിസഹായ സമുദായാംഗങ്ങൾക്ക് ജീവൻ രക്ഷാസഹായം നൽകുന്നത് കാരിത്താസ് അവസാനിപ്പിക്കേണ്ടി വരും. ബംഗ്ലാദേശിൽ ആയിരക്കണക്കിന് ഗർഭിണികൾക്കാണ് കാരിത്താസ് മികച്ച ചികിത്സ നൽകുന്നത്. ഈ ബിൽ പ്രാബല്യത്തിലാകുന്നതോടെ ഇത്തരം നൂറുകണക്കിന് പദ്ധതികൾ നിർത്തി വെയ്‌ക്കേണ്ടി വരും”; അദ്ദേഹം വ്യക്തമാക്കി