ദേശീയ അന്തർദേശീയ പ്രതിനിധികൾ പങ്കെടുത്തു; നാഷണൽ ഇന്റർഫെയ്ത് പീസ് കോൺഫറൻസ് വൻവിജയം

0
176

ടോവൂംബ: മതവും സംസ്‌കാരവും ഇന്നത്തെ സാമൂഹികസംസ്‌കാരത്തിന്റെ ദൃഢത കൂട്ടുന്നുണ്ടോ എന്ന വിഷയത്തെ ആസ്പദമാക്കി നാഷണൽ ഇന്റർഫെയ്ത് പീസ് കോൺഫറൻസ് നടന്നു. ടോവൂംബയിവാണ് ദ്വിദിന കോൺഫറൻസ് നടന്നത്. ടോവൂംബ ഇന്റർഫയിത് വർക്കിംഗ് ഗ്രൂപ്പ്, പ്യുവർ ലാൻഡ് എന്നിവയാണ് കോൺഫറൻസ് സംഘടിപ്പിച്ചത്. സാമൂഹ്യസമാധാനം ശക്തിപ്പെടുത്താനും ടോവൂംബയിൽ വലിയ സാമൂഹ്യ ഐക്യത്തെ പ്രോത്സാഹിപ്പിക്കാനും ഇന്റർഫെയ്ത്ത് കോൺഫറൻസുകൾ പ്രധാന പങ്കുവഹിക്കുന്നു.

സിംഗപ്പൂർ, മലേഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളിലെ നിരവധി സർക്കാർ ഏജൻസികളിൽ നിന്നും, ഗോൾഡ്‌കോസ്റ്റ്, സൺഷൈൻ കോസ്റ്റ് എന്നിവിടങ്ങളിൽ നിന്നും നിരവധി പേർ കോൺഫറൻസിൽ പങ്കെടുത്തു. ദേശീയ അന്തർദേശീയ പ്രതിനിധികൾ പങ്കെടുത്ത ഈ സമ്മേളനത്തിൽ ബുദ്ധമതം, ഇസ്ലാം, ഹിന്ദു, ജുഡീസിം, സിഖ് മതം, ക്രിസ്തുമതം എന്നിവയെ പ്രതിനിധീകരിക്കുന്ന പ്രബോധകരും ഉണ്ടായിരുന്നു. പ്രാദേശിക ഹൈസ്‌കൂളുകളുടെയും സതേൺ ക്വീൻസ്ലാൻഡ് യൂണിവേഴ്‌സിറ്റികളുടെയും പ്രതിനിധികളുമായി പാനൽ ചർച്ചയും കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.

ബിഷപ്പ് റോബർട്ട് മക്ഗുക്കിൻ (തൂവാംബാ ബിഷപ്പ്), നിക്കോൾ റെങ്ങിറര (എക്യുമെനിക്കൽ പാസ്റ്ററൽ കെയർ), ഏന്റൽ രംഗൈറ (സെന്റ് ഉർസുലാസ് കോളേജ്, ടോവൂമ്പ) എന്നിവർ പങ്കെടുത്ത കോൺഫറൻസിൽ ബിഷപ്പ് റോബർട്ട് , പ്യുയർ ലാൻ ലേണിംഗ് കോളേജ് അസോസിയേഷന്റെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന ചിൻ കുങ് എഎം എന്നിവർ മുഖ്യപ്രഭാഷണം നടത്തി.