ദൈവസ്‌നേഹത്തിലും കാരുണ്യ ജീവിതശൈലിയിലും ആഴപ്പെടണം: മാര്‍ മാത്യു മൂലക്കാട്ട്‌

0
876

കോട്ടയം: ദൈവസ്‌നേഹത്തിലും കാരുണ്യജീവിതശൈലിയിലും ആഴപ്പെടണണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ നേതൃത്വത്തി ല്‍ കോതനല്ലൂര്‍ തൂവാനിസയില്‍ നടന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രക്ഷയിലേക്കുള്ള വഴി സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റേതുമാണ്. പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും സഹോദരരില്‍ ദൈവത്തെ ദര്‍ശിക്കാന്‍ കഴിയുമ്പോഴാണ് ക്രൈസ്തവ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ആര്‍ച്ച്ബിഷപ് പറഞ്ഞു. ഫാ. ജേക്കബ്ബ് മുല്ലൂരിന്റെ നേതൃത്വത്തില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. ഫാ. ജോമോന്‍ കൊച്ചുകണിയാപറമ്പില്‍ വചനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മ്മികത്വം വഹിച്ചു. തോമസ് കുമളി വചനശുശ്രൂഷ നയിച്ചു.