ധാർമിക മൂല്യങ്ങളുടെ അപചയത്തെ എഴുത്തുകാർ പ്രതിരോധിക്കണം: ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ

0
265

കൊച്ചി: ധാർമിക മൂല്യങ്ങൾ കുറഞ്ഞു വരുന്ന കാലഘട്ടത്തിൽ എഴുത്തുകാർ പ്രതിരോധമുയർത്തണമെന്ന് ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ. എറണാകുളം ലൂർദ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. വിബിൻ ചൂതംപറമ്പിൽ രചിച്ച ‘ഞാൻ’ എന്ന പുസ്തകം ലൂർദ് ആശുപത്രി കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫാ. വിബിൻ ചൂതംപറമ്പിലിന്റെ മാതാവ് മേരി വർഗീസ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യൂ കല്ലിങ്കൾ അനുഗ്രഹ പ്രഭാഷണം നടത്തി. സെന്റ് ജോസഫ് മൈനർ സെമിനാരി ഡയറക്ടർ ഫാ. ജോസഫ് ഒളിപ്പറമ്പിൽ പുസ്തകം പരിചയപ്പെടുത്തി. ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി, ഹൈബി ഈഡൻ എം.എൽ.എ., ഡോ. ജോർജ് തയ്യിൽ, ഫാ. ജേക്കബ് പട്ടരുമഠത്തിൽ, ലൂർദ് ആശുപത്രി ഡയറക്ടർ ഫാ.ഷൈജു അഗസ്റ്റിൻ തോപ്പിൽ, ഫാ. വിബിൻ ചൂതംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
സെബാസ്റ്റ്യൻ പോൾ, ലൂഡി ലൂയിസ്, ആശുപത്രി മുൻ ഡയറക്ടർ ഫാ. സാബു നെടുനിലത്ത്, ഇഗ്നേഷ്യസ് ഗോൺസാൽവസ്, വരാപ്പുഴ അതിരൂപതയിലെ വൈദികരും ഡോക്ടർമാരും ലൂർദ് ആശുപത്രി ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.