നാഗ്പൂര്‍ അതിരൂപതയക്ക് പുതിയ ആര്‍ച്ചുബിഷപ്‌

0
658

ന്യൂദല്‍ഹി: നാഗ്പൂര്‍ അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ് ആയി ബിഷപ് ഏലിയാസ് ഗോണ്‍സാല്‍വസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നാഗ്പൂര്‍ ആര്‍ച്ചുബിഷപ്പായിരുന്ന ആര്‍ച്ചുബിഷപ് അബ്രാഹം വിരുതുകുളങ്ങരയുടെ വിയോഗത്തെത്തുടര്‍്ന്നുണ്ടായ ഒഴിവിലേയ്ക്കായ്ക്കാണ് പുതിയ നിയമനം. 2018 ഏപ്രില്‍ 19 നായിരുന്നു അദ്ദേഹം ഹൃദയാഘാതത്തെത്തുടര്‍ന്ന് കാലം ചെയ്തത്. പുതിയ ആര്‍ച്ചുബിഷപ് ഏലിയാസ് ഗോണ്‍സാല്‍വസ് 1961 ല്‍ മഹാരാഷ്ട്രയിലെ ചുലാന വില്ലേജില്‍ ജനിച്ചു. മുബൈ സെന്റ് പീയുസ് പത്താമന്‍ സെമിനാരിയില്‍ പഠനം പൂര്‍ത്തിയാക്കി 1990 ല്‍ ബോംബെ അതിരൂപതയ്ക്കുവേണ്ടി പട്ടം സ്വീകരിച്ചു. വാസായിയിലെ വിവിധ ഇടവകകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചിട്ടുണ്ട്, കൂടാതെ വാസായിയിലെ യൂത്ത് കോഓര്‍ഡിനേറ്ററുമായി പ്രവര്‍ത്തിച്ചിട്ടുണന്ട്. ബോംബെ അതിരൂപതയുടെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡയറക്ടറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 ല്‍ ബനഡിക്ട് മാര്‍പാപ്പ അദ്ദേഹത്തെ അമരാവതി രൂപതയുടെ അദ്ധ്യക്ഷനായി നിയമിച്ചിരുന്നു.