നൂറാം തവണയും രക്തം ദാനം ചെയ്ത് ഷിബു തെക്കേമറ്റം

0
2147

പാലാ: നൂറാം തവണയും രക്തം ദാനം ചെയ്ത് ഷിബു തെക്കേമറ്റം. തന്റെ ബി പോസിറ്റീവ് ഗ്രൂപ്പ് രക്തംകൊണ്ട് പലരുടെയും ജീവിതംതന്നെ ബി പോസിറ്റീവ് ആക്കി മാറ്റിയ ഷിബു രക്തദാനത്തില്‍ നൂറിന്റെ നിറവില്‍. 1988-ല്‍ തന്റെ അധ്യാപികക്ക് രക്തം നല്‍കിയായിരുന്നു ആരംഭം. പിന്നീട് രക്തദാനരംഗത്ത് പ്രവര്‍ത്തനം സജീവമായി. മൂന്നു പതിറ്റാണ്ടുകൊണ്ട് നൂറുപേര്‍ക്ക് രക്തം നല്‍കി. പരേതനായ ടി.ടി. തോമസിന്റെയും തെയ്യാമ്മയുടെയും മകനായ ഷിബു വിളക്കുമാടം സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലാബ് അസിസ്റ്റന്റാണ്. സാമൂഹ്യപ്രവര്‍ത്തനരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇദ്ദേഹത്തിന് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കേരളത്തില്‍ ആദ്യമായി രക്തദാനരംഗത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് പാലാ – ബ്ലഡ് ഫോറം എന്ന പേരില്‍ ആരംഭിക്കുവാന്‍ നേതൃത്വം നല്‍കിയത് ഷിബു തെക്കേമറ്റമായിരുന്നു.

വിവിധ രക്തദാന സംഘടനകളുടെ നേതൃത്വത്തിലും നെഹ്‌റു പീസ് ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ തുടങ്ങി സാമൂഹ്യ സേവന പ്രസ്ഥാനങ്ങളിലും ഷിബുവിന്റെ സാന്നിധ്യം സജീവമാണ്. ഭാര്യ റെനി വിദേശത്ത് ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്നു. മക്കളായ എമില്‍ ടോം പാലാ സെന്റ് തോമസ് കോളജിലും എലേന സൂസന്‍ കൂരോപ്പട സാന്താ മരിയ പബ്ലിക് സ്‌കൂളിലും പഠിക്കുന്നു. ഫോണ്‍: 9447043388.