പാപത്താൽ മുറിവേറ്റവരെ ആർദ്രതയോടെ സമീപിക്കുക

377

ഡബ്ലിൻ:സഭയുടെ സംരക്ഷണത്തിനായി ഭരമേൽപ്പിക്കപ്പെട്ട മുറിവേറ്റവരെ കാർക്കശ്യത്തോടെ സമീപക്കുന്നത് ശരിയല്ലെന്ന് ഡബ്ലിൻ ആർച്ച്ബിഷപ് ഡയർമുയിഡ് മാർട്ടിൻ. വിവാഹം കഴിക്കാതെ ഗർഭിണികളായവരെയും സ്വവർഗബന്ധങ്ങളിൽ അകപ്പെട്ടവരെയും അനാഥരെയും ഒഴിവാക്കുകയും വിധിക്കുകയും ചെയ്യുന്ന മനോഭാവം വിശ്വാസത്തിൽ നിന്ന് ആളുകളെ അകറ്റാൻ ഇടയാകുന്നുണ്ടെന്ന് ഡബ്ലിൻ ആർച്ച്ബിഷപ് വ്യക്തമാക്കി. സഭയ്ക്കുള്ളിലെ അപവാദങ്ങളും വിധികളും വിശ്വാസം നിരാകരിക്കുവാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് ആർച്ച്ബിഷപ് പറഞ്ഞു.

ഇന്ന് ക്രൈസ്തവമതം ‘അരുതു’കളുടെ മതമാണെന്ന് കുറെ ആളുകൾ വിശ്വിസിക്കുന്നു. കുറ്റബോധത്തിലും സംശയങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഭയപ്പെടുത്തുന്ന മതമായി ചിലർ ക്രൈസ്തവ മതത്തെ കാണുന്നുണ്ട്. വാസ്തവത്തിൽ പാപം നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ സംഭവിക്കുന്ന വീഴ്ചയല്ല, മറിച്ച് സ്‌നേഹിക്കുന്നതിൽ സംഭവിക്കുന്ന പരാജയമാണ്; ആർച്ച്ബിഷപ് വിശദീകരിച്ചു.