‘പുൽക്കൂടിനെതിരെ തുറന്ന യുദ്ധം’: പ്രതിരോധം തീർത്ത് ഇറ്റലി

0
4239

റോം: തിരുപിറവി ദൃശ്യവും കുരിശുരൂപങ്ങളും നിരോധിക്കാൻ നിരീശ്വരവാദികളും തീവ്ര സെക്കുലർ വാദികളും നടത്തിയ നീക്കത്തിന് പ്രതിരോധം തീർത്ത് ഇറ്റാലിയൻ ഭരണകൂടം. മതനിരപേക്ഷതയുടെയും സാംസ്‌കാരിക സമത്വത്തിന്റെയും പേരിൽ ഇറ്റലിയിലെ സ്‌കൂളുകളിൽനിന്ന് തിരുപ്പിറവി ദൃശ്യങ്ങളും കുരിശുരൂപങ്ങളും നീക്കം ചെയ്യാനുള്ള സ്‌കൂൾ അധികൃതരുടെ നീക്കത്തെ ‘പുൽക്കൂടിനെതിരായ തുറന്ന യുദ്ധം’ എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയത്.

കുരിശുരൂപങ്ങളും തിരുപ്പിറവി ദൃശ്യങ്ങളും വിശ്വാസത്തെ സംബന്ധിക്കുന്നതുമാത്രമല്ല. നമ്മുടെ ചരിത്രം, സംസ്‌കാരം, വേരുകൾ എന്നിവയെക്കൂടി സൂചിപ്പിക്കുന്നതാണ്. നമ്മുടെ പാരമ്പര്യം നീണാൾ വാഴുകയും, പ്രചരിക്കുകയും ചെയ്യട്ടെ,’ ക്രിസ്മസ് പ്രതീകങ്ങൾ പ്രദർശിപ്പിക്കുന്നതിന് യാതൊരു വിലക്കുമില്ലെന്ന് പ്രഖ്യാപിച്ച് ഇറ്റാലിയൻ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ മാറ്റിയോ സാൽവീനി ചൂണ്ടിക്കാട്ടി.

തിരുപ്പിറവിയുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കത്തെ ബുദ്ധിശൂന്യതയാണെന്നും മാറ്റിയോ സാൽവീനി ഓർമിപ്പിച്ചു. സ്‌കൂൾ അധ്യാപകരും നേതാക്കളുമായി വിദ്യാഭ്യാസ മന്ത്രി മാർക്കോ ബുസെറ്റിയും കൂടിക്കാഴ്ച നടത്തിയിരുന്നു. കുരിശുരൂപവും തിരുപ്പിറവി ദൃശ്യങ്ങളും ക്രിസ്തുമസ് ട്രീയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണെന്നാണ് അദ്ദേഹം കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടിയത്.