പ്രളയം മനുഷ്യനിലെ ദൈവികത വെളിപ്പെടുത്താന്‍ ലഭിച്ച അവസരം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

0
426
പ്രളയം മനുഷ്യനിലെ ദൈവികത വെളിപ്പെടുത്താന്‍ ലഭിച്ച അവസരം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മാനുഷികമായ വിഭാഗീതയും ശുഷ്‌ക ചിന്തകളും മാറ്റിവച്ച് മനുഷ്യനിലെ ദൈവികത വെളിപ്പെടുത്താന്‍ പ്രകൃതി ഒരുക്കിയ പ്രത്യേക അവസരമായാണ് കേരളം നേരിട്ട പ്രളയത്തെയും ദുരന്തത്തെയും വിലയിരുത്തേണ്ടതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി. കാരിത്താസ് ഇന്ത്യയുടെയും കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ പ്രളയ ദുരന്തമനുഭവിക്കുന്നവരോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് പാലാരിവട്ടം പി.ഒ.സിയില്‍ ചേര്‍ന്ന സര്‍വമത പ്രാര്‍ത്ഥനയില്‍ സന്ദേശം നല്കുകയായിരുന്നു കര്‍ദിനാള്‍ ആലഞ്ചേരി. കെ.സി.ബി.സി പ്രസിഡണ്ട് ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം, മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, ബിഷപ് എബ്രഹാം മാര്‍ യൂലിയോസ്, ഫാ. പോള്‍ മൂഞ്ഞേലി, ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ആചാര്യ സച്ചിദാനന്ദ ഭാരതി, അബ്ദുള്‍ സലാം മുസലിയാര്‍, സ്വാമി ബോധേന്ദ്ര തീര്‍ത്ഥ, ഫാ.ജോര്‍ജ് വെട്ടിക്കാട്ടില്‍, ഫാ. മരിയാന്‍ അറക്കല്‍, ഫാ. മാര്‍ട്ടിന്‍ അഴിക്കകത്ത്, ഫാ. റൊമാന്‍സ് ആന്റണി എന്നിവര്‍ പങ്കെടുത്തു.