പ്രളയം: മലങ്കരസുറിയാനി കത്തോലിക്കാസഭയുടെ 88-ാമത് പുനരൈക്യവാര്‍ഷികാഘോഷങ്ങള്‍ ഒഴിവാക്കുന്നു

0
1366
പ്രളയം: മലങ്കരസുറിയാനി കത്തോലിക്കാസഭയുടെ 88-ാമത് പുനരൈക്യവാര്‍ഷികാഘോഷങ്ങള്‍ ഒഴിവാക്കുന്നു

കേരളത്തില്‍ മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുവരെയും ജീവന്‍ നഷ്ടപ്പെട്ടവരെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴയില്‍ സെപ്റ്റംബര്‍ മാസത്തില്‍ നടത്താനുദ്ദേശിച്ചിരുന്ന മലങ്കരസുറിയാനി കത്തോലിക്കാസഭയുടെ 88-ാമത് പുനരൈക്യവാര്‍ഷികാഘോഷങ്ങള്‍ ഒഴിവാക്കുകയാണെന്ന്് മലങ്കരസുറിയാനി കത്തോലിക്കാസഭയുടെ മേജര്‍ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ വ്യക്തമാക്കി.

മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുവരെയും ജീവന്‍ നഷ്ടപ്പെട്ടവരെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കുകയും അവര്‍ക്കാവശ്യമായ സഹായം അടിയന്തിരമായി എത്തിക്കുകയും ചെയ്യേണ്ട് സമയമാണെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

പ്രളയക്കെടുതിയില്‍ നമ്മുടെ ധാരാളം സഹോദരങ്ങള്‍ക്ക് ജീവനും പാര്‍പ്പിടവുംമറ്റെല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന സാഹചര്യമാണുള്ളത്. മഴതോരാതെ തുടരുന്ന സാഹചര്യത്തില്‍ നമ്മുടെ സഭയിലെ എല്ലാആഘോഷ പരിപാടികളും (പെരുന്നാള്‍, ഓണാഘോഷംമുതലായവ) ഒഴിവാക്കുവാനും നേതൃത്വം ആഹാനം ചെയ്തു.

മഴക്കെടുതിയിലുംവെള്ളപ്പൊക്കത്തിലുമായിരിക്കുന്ന അനേകര്‍ക്കും ദുരിതാശ്വാസകേന്ദ്രങ്ങളിലായിരിക്കുവര്‍ക്കും ദുരിതാശ്വാസവും സഹായവും എത്തിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്തവുമാണെന്ന് കര്‍ദിനാള്‍ സുചിപ്പിച്ചു. ദുരിതബാധിതര്‍ക്കായി സഭയുടെ പള്ളികളും സ്ഥാപനങ്ങളും തുറന്നുകൊടുക്കുവാനും കര്‍ദിനാള്‍ നിര്‍ദേശിച്ചു.

ദുരിതബാധിതര്‍ക്കായി മലങ്കരസുറിയാനി കത്തോലിക്കാസഭയുടെ പങ്കാളിത്തംഉറപ്പുവരുത്താനായി മുഖ്യമന്ത്രിയുടെദുരിതാശ്വാസ ഫണ്ടിലേക്ക് സഭയുടെആദ്യഘട്ട സഹായമായി ഇരുപത്തഞ്ച് ലക്ഷം രൂപയും കര്‍ദ്ദിനാള്‍ നല്‍കി.