ഫാ. ടോം ഫ്രാൻസിസ് മാർപാപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും

255

വത്തിക്കാൻ സിറ്റി: ഭീകരരിൽ നിന്നു മോചിതനായി റോമിൽ എത്തിയ ഫാ. ടോം ഉഴുന്നാലിൽ ഇന്നു ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും. റോമിൽ സലേഷ്യൻ ഭവനത്തിൽ താമസിക്കുന്ന ഫാ. ടോം ഏതാനും ദിവസത്തിനുള്ളിൽ കേരളത്തിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് സതേൺ അറേബ്യയുടെ അപ്പസ്തോലിക് വികാരിയാത്ത് ബിഷപ് പോൾ ഹിൻഡറുടെ സെക്രട്ടറി ഫാ. തോമസ് സെബാസ്റ്റ്യൻ മാധ്യമങ്ങളോട് പറഞ്ഞു.

മോചിതനായ ഫാ. ടോമുമായി ഫോണിൽ സംസാരിച്ചു. അദ്ദേഹം ക്ഷീണിതനാണ്. ഏതാനും ദിവസത്തിനുള്ളിൽ അദ്ദേഹത്തിനു കേരളത്തിലെത്താൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. മോചനത്തിനായി പ്രാർഥിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവരോടും ഫാ. ടോം നന്ദി പറഞ്ഞതായും അദ്ദേഹം അറിയിച്ചു.