ഫാ. മാത്യു കല്ലിങ്കൽ വരാപ്പുഴ അതിരൂപത വികാരി ജനറൽ

277

എറണാകുളം: ഫാ. മാത്യു കല്ലിങ്കലിനെ വരാപ്പുഴ അതിരൂപത വികാരി ജനറലായി ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിയമിച്ചു. അതിരൂപതയുടെ വിദ്യാനികേതൻ സ്ഥാപനങ്ങളുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മോൺ. മാത്യു ഇലഞ്ഞിമറ്റം വികാരി ജനറലായി തുടരും. ഫാ. എബിജിൻ അറക്കലാണ് പുതിയ ചാൻസലർ. പെരുമ്പിള്ളി തിരുക്കുടുംബ ദൈവാലയ വികാരിയും അതിരൂപത വിവാഹക്കോടതി ഡിഫൻഡർ ഓഫ് ദ ബോണ്ട് ആൻഡ് പ്രമോട്ടർ ഓഫ് ജസ്റ്റിസുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

പ്രൊക്കുറേറ്ററായി ഫാ. പീറ്റർ കൊച്ചുവീട്ടിലിനെയും അസിസ്റ്റന്റ് പ്രൊക്കുറേറ്ററായി ഫാ. അലക്‌സ് കുരിശുപറമ്പിലിനെയും നിയമിച്ചു. ഫാ. പീറ്റർ കൊച്ചുവീട്ടിൽ വാടേൽ സെന്റ് ജോർജ് പള്ളി വികാരിയും ഫാ. അലക്‌സ് കുരിശുപറമ്പിൽ കളമശേരി ആൽബേർഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി(അകടഅഠ) യുടെ അസോസിയേറ്റ് മാനേജരും കളമശേരി ഫൊറോന വികാരിയും, കളമശേരി സെന്റ് ജോൺ ഓഫ് ഗോഡ് ചർച്ച് വികാരിയുമാണ്.