ഫ്രാൻസിസ് പാപ്പയുടെ ചിലി, പെറു സന്ദർശനം: ഔദ്യോഗിക പരിപാടികൾ പ്രഖ്യാപിച്ചു

0
184

വത്തിക്കാൻ: സമാധാനത്തിന്റെയും പ്രത്യാശയുടേയും സന്ദേശവുമായി ചിലിയും പെറുവും സന്ദർശിക്കുന്ന ഫ്രാൻസിസ് പാപ്പയുടെ ഇരുരാജ്യങ്ങളിലെയും ഔദ്യോഗിക പരിപാടികൾ പ്രഖ്യാപിച്ചു. ജനുവരി 15-മുതൽ 18-വരെ ചിലി സന്ദർശിച്ചശേഷമാണ് ഫ്രാൻസിസ് പാപ്പ തെക്കേ അമേരിക്കൻ രാജ്യമായ പെറുവിലെത്തുന്നത്. 18-മുതൽ 21-വരെ ഫ്രാൻസിസ് പാപ്പ പെറുവിൽ ചിലവഴിക്കും. 19-ന് ഫ്രാൻസിസ് പാപ്പ പെറുവിലെ തദ്ദേശജനതയുമായി പുവർത്തെ മാൾദൊനായിൽ കൂടിക്കാഴ്ച നടത്തും.

അതേസമയം, ഫ്രാൻസിസ് പാപ്പയുടെ പെറുസന്ദർശനത്തിന് മുന്നോടിയായി തങ്ങളുടെ രാജ്യത്തെ ആമസോണിയൻ മാമരത്തോപ്പിനെ ഫ്രാൻസിസ് പാപ്പയുടെ മാമരത്തോപ്പ് എന്ന് പുനർനാമകരണം ചെയ്യുമെന്ന് പെറുവിലെ ആമസോണിയൻ തദ്ദേശസമൂഹമായ അമാഹുവാക്ക പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ വടക്കു-കിഴക്കൻ പ്രവിശ്യയിലെ 5000-ത്തോളം ഏക്കർവരുന്ന ഹരിതാഭയാർന്ന ആമസോണിയൻ മാമരത്തോപ്പിനാണ് അമാഹുവാക്ക ഫ്രാൻസിസ് പാപ്പയുടെ പേര് നൽകുന്നത്.

ഫ്രാൻസിസ് പാപ്പയുടെ പെറു സന്ദർശനം രാജ്യത്തെ ജനങ്ങൾക്ക് ആത്മീയ ഉണർവേകുമെന്ന് ലീമാ ബിഷപ്പ് കർദിനാൾ ലൂയി ചിപ്രിയാനി തോർെണ പറഞ്ഞിരുന്നു. ഭൂരിപക്ഷവും കത്തോലിക്കരായ പെറൂവിയൻ ജനതയുടെ സന്തോഷവും പ്രത്യാശയുമാണ് ലാറ്റിനമേരിക്കൻ പുത്രനായ ഫ്രാൻസിസ് പാപ്പയുടെ സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി സ്നേഹിയായ ഫ്രാൻസിസ് പാപ്പ പ്രകൃതി കേന്ദ്രീകൃതമായി ജീവിക്കുന്ന ജനതയെ അതിലേറെ മാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് ”അങ്ങേയ്ക്കു സ്തുതി!”(ലൗദാത്തോ സീ)- എന്ന ചാക്രിക ലേഖനത്തിൽ പ്രസ്താവിക്കുന്നുണ്ട്. പെറുവിന്റെ ഭാഗമായ ആമസോൺ വനത്തെയും അതിലെ തദ്ദേശീയ ജനതയേയും ഫ്രാൻസിസ് പാപ്പ ഏറെ ഇഷ്ടപ്പെടുന്നു. അവരുടെ സുസ്ഥിതിയും വളർച്ചയും നന്മയും മനസ്സിലേറ്റിയാണ് പാപ്പയുടെ ഈ പ്രേഷിത സന്ദർശന’മെന്നും കർദ്ദിനാൾ വ്യക്തമാക്കി

15 ജനുവരി 2018, തിങ്കൾ
പ്രാദേശിക സമയം രാവിലെ
08.00 റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും
പാപ്പാ ഫ്രാൻസിസ് പുറപ്പെടും. ചിലിയുടെ തലസ്ഥാന നഗരമായ സാന്തിയാഗോയിലേയ്ക്ക്.
ചിലിയിലെ സമയം രാത്രി
08.10-ന് സാന്തിയാഗോ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങും.
ഔദ്യോഗിക സ്വീകരണച്ചടങ്ങ് വിമാനത്താവളത്തിൽ0
9.00 മണിക്ക് എയർപ്പോർടിൽനിന്ന് കാറിൽ യാത്രചെയ്ത് സാന്തിയാഗോയിലെ
വത്തിക്കാൻറെ സ്ഥാനപതിയുടെ മന്ദിരത്തിൽ അത്താഴംകഴിച്ച് പാപ്പാ വിശ്രമിക്കും.

16 ജനുവരി ചൊവ്വാഴ്ച
രാവിലെ പ്രാദേശിക സമയം
08.20-ന് രാഷ്ട്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച.
പലാസോ ദേ ലാ ബനേദാ (Presidential Palace)
പാപ്പായുടെ പ്രഭാഷണം.
09.00 ചിലിയുടെ പ്രസിഡൻറുമായുള്ള വ്യക്തിഗത കൂടിക്കാഴ്ച
10.30 ഓ-ഹിഗ്ഗിൻസ് പാർക്കിലെ സമൂഹബലിയർപ്പണം
പാപ്പായുടെ വചനപ്രഭാഷണം.
വൈകുന്നേരം
04.00 മണിക്ക് സ്ത്രീകൾക്കായുള്ള സാന്തിയാഗോയിലെ ജയിൽ സന്ദർശനം.
05.15 വൈദികരും വൈദികവിദ്യാർത്ഥികളും, സന്ന്യസ്തരും
സന്ന്യാസാർത്ഥികളുമായുള്ള കൂടിക്കാഴ്ച.
പാപ്പായുടെ പ്രഭാഷണം.
06.15 ചിലിയിലെ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ച –
സാന്തിയാഗോയിലെ ഭദ്രാസന ദേവാലയത്തിൻറെ സങ്കീർത്തന മുറിയിൽ.
പാപ്പായുടെ പ്രഭാഷണം.
07.15 തീർത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള സ്വകാര്യസന്ദർശനം –
ഫാദർ ആൽബെർതോ ഹുർത്താഡോ എസ്.ജെ.
ഈശോ സഭാംഗവുമായുള്ള സ്വകാര്യനേർക്കാഴ്ച.

17 ജനുവരി, ബുധൻ – സാന്തിയാഗോ-തെമൂകോ-സാന്തിയാഗോ
പ്രാദേശിക സമയം രാവിലെ
08.00 സാന്തിയാഗോ വിമാനത്താവളത്തിൽനിന്നും തെമൂകോയിലേയ്ക്ക്.
10.30 മാക്വെഹുവേ വിമാനത്താവള മൈതാനിയിൽ
സമൂഹബലിയരപ്പണം. വചനപ്രസംഗം.
12.45 മാദ്രെ ദി സാന്താക്രൂസ് ഭവനത്തിലെ ഭൂഗർഭശാസ്ത്രജ്ഞന്മാർക്കൊപ്പമുള്ള ഉച്ചഭക്ഷണം.
03.30 തെമൂകോയിൽനിന്നും സാന്തിയാഗോയിലേയ്ക്കുള്ള മടക്കം വിമാനത്തിൽ0
5.00 സാന്തിയാഗോ വിമാനത്താവളത്തിൽ ഇറങ്ങും.
05.30 യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച, പ്രഭാഷണം.
06.30 ചിലിയിലെ പൊന്തിഫിക്കൽ കത്തോലിക്കാ യൂണിവേഴ്‌സിറ്റിയിലേയ്ക്ക്…
07.00 യൂണിവേഴ്‌സിറ്റിയിലേയിലെ സമ്മേളനം, പ്രഭാഷണം.

18 ജനുവരി വ്യാഴം – സാന്തിയാഗോ-ഈക്വിക്വേ-ലീമ
പ്രാദേശികസമയം രാവിലെ
08.05 സാന്തിയാഗോയിൽനിന്നും – ഈക്വിക്വേയിലേയ്ക്ക് വിമാനമാർഗ്ഗം.
10.35 ഈക്വിക്വേ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങും.
11.30 ലോബിത്തോ മൈതാനത്ത് സമൂഹബലിയർപ്പണം, വചനപ്രഭാഷണം.
02.00 ഒപ്ലേറ്റ്‌സ് വൈദികർക്കൊപ്പം ഉച്ചഭക്ഷണം, വിശ്രമം.
04.45 ഈക്വിക്വേ വിമാനത്താവളത്തിൽ ഔദ്യോഗിക യാത്രയയപ്പ്.
15.05 പെറുവിലെ ലീമാ നഗരത്തിലേയ്ക്ക്…

രണ്ടാം ഘട്ടം – പെറു അപ്പസ്‌തോലിക പര്യടനം
18-21 ജനുവരി 2018.
18 ജനുവരി, വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം
05.20 പെറുവിൻറെ തലസ്ഥാന നഗരമായ ലീമായിൽ വിമാനമിറങ്ങും.
വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണച്ചടങ്ങ്.
പാപ്പാ അന്ന് ലീമയിലെ അപ്പസ്‌തോലിക സ്ഥാനപതിയുടെ മന്ദരത്തിൽ വിശ്രമിക്കും.

19 ജനുവരി 2018, വെള്ളി
രാവിലെ പ്രാദേശികസമയം
08.30 രാഷ്ട്രപ്രതിനിധികളും നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച.
09.00 പ്രസിഡൻറുമായുള്ള സ്വകാര്യകൂടിക്കാഴ്ച – പലാസോ ഡി ഗൊബിയേർണോ.
09.55 ലീമയിൽനിന്നും പവേർതോ മാൾദൊനാദോയിലേയ്ക്ക് വിമാനത്തിൽ..
11.45-ന് പുവേർതോ മാൾദൊനാദോയിൽ വിമാനമിറങ്ങും.
12.00 ന് ആമസോൺ തദ്ദേശജനതയുമായുള്ള കൂട്ടിക്കാഴ്ച.
മാദ്രെ ദി ദിദിയോസ് – ദൈവമാതാവിൻറെ നാമത്തിലുള്ള
സ്ഥലത്തെ സ്റ്റേഡിയത്തിൽ… പാപ്പായുടെ പ്രഭാഷണം.
01.15 തദ്ദേശ ജനപ്രതിനിധികളുമായുള്ള ഉച്ചഭക്ഷണം, വിശ്രമം
03.15 ”ഹോഗാർ ഹൗസ്” സന്ദർശനം – സന്ദേശം.
04.50 പുവേർണ മൾദൊനാദോയിൽനിന്ന് ലീമയിലേയ്ക്കുള്ള മടക്കം വിമാനത്തിൽ..
06.40 ലീമായിലേയ്ക്ക് വിമാനത്തിൽ0
7.00 സാൻ പെദ്രോ ദേവാലയത്തിൽ ഈശോ സഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ച.
20 ജനുവരി 2018, ശനി – ലീമാ-ത്രുജീലോ-ലീമാ
പ്രാദേശിക സമയം രാവിലെ
07.40 ലീമയിൽനിന്നും ത്രുജീലോയിലേയ്ക്ക്
09.10 ത്രുജീലോ വിമാനത്താവളത്തിൽ1
10.00 സമൂഹബലിയർപ്പണം – ലാസ് പാൾമാസ് എയർ ബെയ്‌സിൽ.
12.15 സന്ദർശനം ”ബ്യൂനസ് ഐരസ്” സമൂഹത്തിലേയ്ക്ക്…
ഉച്ചഭക്ഷണം, വിശ്രമം.
03.00 ത്രുജീലോ ഭദ്രാസനദേവാലയ സന്ദർശനം
03.30 വിശുദ്ധാത്മാക്കളായ കാർളോ, മർചേലോ എന്നിവരുടെ നാമത്തിലുള്ള കോളെജിൽ…
വൈദികർ, വൈദികവിദ്യാർത്ഥികൾ , സന്ന്യസ്തർ, സന്ന്യാസാർത്ഥികൾ
എന്നിവരുമായുള്ള കൂടിക്കാഴ്ച. പ്രഭാഷണം.
04.45 മേരിയൻ പ്രാർത്ഥനാശുശ്രൂഷ.. അർമാസ് സ്റ്റേഡിയത്തിൽ (Palaza de Armas) പ്രഭാഷണം.
06.15 ത്രുജീലേയിൽനിന്നും ലീമയിലേയ്ക്ക് വിമാനത്തിൽ…
07.40 ലീമയിൽ…. അത്താഴം കഴിച്ച് വിശ്രമിക്കും.

21 ജനുവരി 2018 ഞായറാഴ്ച.
പ്രാദേശികസമയം രാവിലെ§
09.15 പ്രാർത്ഥനായോഗം – ‘സീഞ്ഞോർ ദി ലോസ് മിലാഗ്രോസ്’ ദേവാലയത്തിൽ…
ധ്യാനാത്മകജീവിതം നയിക്കുന്ന സന്ന്യസ്തരുമായുള്ള കൂടിക്കാഴ്ച. (contemplatives).
പാപ്പായുടെ പ്രഭാഷണം.
10.30 പെറുവിൻറെ വിശുദ്ധരുടെ സ്മൃതിമണ്ഡപത്തിൽ പ്രാർത്ഥന.
ലീമയിലെ ഭദ്രാസന ദേവാലയത്തിൽ
പാപ്പാ ഉരുവിടുന്ന സമർപ്പണപ്രാർത്ഥന.
10.50 പെറുവിലെ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ച
ലീമയിലെ മെത്രാപ്പോലീത്ത കർദ്ദിനാൾ മരദിയാഗയുടെ മെത്രാസന മന്ദിരത്തിൽ… പ്രഭാഷണം.
12.00 ത്രികാല പ്രാർത്ഥന – അർമോസ് ചത്വരത്തിൽ Palaza de Armos.
12.30 ഉച്ചഭക്ഷണം ലീമ മെത്രാസന മന്ദിരത്തിൽ,
വിശ്രമം.
04.15 സമൂഹബലിയർപ്പണം – ലാസ് പാൾമാസ് വിമാനത്താവള മൈതാനിയിൽ…. വചനവിചിന്തനം.
06.30 ലീമാ വിമാനത്താവളത്തിൽ – ഔദ്യോഗിക യാത്രയയപ്പ്.
06.45 റോമിലേയ്ക്ക്…

22 ജനുവരി തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2.15-ന് റോമിലെ ചമ്പീനോ വിമാനത്താവളത്തിൽ ഇറങ്ങും.