ബാബിലോൺ- ജെറുസലേം വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ സത്യം തന്നെ;തെളിവുകളുമായി ഗവേഷകർ

462

ജറുസലേം: ബാബിലോണിനെയും ജറുസലേമിനെയും കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്ന ഭാഗങ്ങൾക്ക് തെളിവുമായി പുരാവസ്തു ഗവേഷകർ രംഗത്ത്.ബാബിലോൺ ജെറുസലേമിനെ കീഴടക്കിയപ്പോളുണ്ടായ അതിശക്തമായ തീപിടുത്തത്തിന്റെ തെളിവുകളാണ് ഗവേഷകർക്ക് ലഭിച്ചത്.ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റിയാണ് ഗവേഷണം നടത്തിയത്.ബി.സി ആറാം നൂറ്റാണ്ടിലെ തെളിവുകളാണ് ഗവേഷകർക്ക് ലഭിച്ചത്.

കളിമൺപാത്രങ്ങൾ,അസ്ഥികൾ,അപൂർവ്വമായ കരകൗശലവസ്തുക്കൾ എന്നിവയാണ് തെളിവുകളായി കണ്ടെത്തിയിരിക്കുന്നത്.ബാബിലോണിലെ തകർക്കപ്പെട്ട ദൈവാലയത്തിന്റെ അവശിഷ്ടങ്ങൾ ഇതിന് മുൻപും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇപ്പോൾ ഖനനം നടന്ന ഭാഗത്ത് അഗ്നിബാധയുടെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ക്രൈസ്തവരെയും യഹൂദരെയും സംബന്ധിച്ച് നബുക്ക്‌ദേസർ രാജാവ് ജറുസലേം കീഴടക്കിയത് വളരെ ചരിത്രപരമായ പ്രാധാന്യം ഉള്ള സംഭവമാണ്. ബിസി 586 ലാണ് നബുക്ക്‌ദേസർ ജറുസലേം പിടിച്ചടക്കുന്നത്.സൈറസ് ചക്രവർത്തിയാണ് പിന്നീട് പലായനം ചെയ്ത യഹൂദർക്ക് മടങ്ങിവരാനുള്ള അനുവാദം നല്കിയത്.