ബിബ്ലിക്കൽ ‘ദാനിയേൽ ഡയറ്റ്’; വ്യത്യസ്തതയോടെ പുതുവർഷമാരംഭിച്ച് ക്രിസ് പ്രാറ്റ്

0
968

വാഷിംഗ്ടൺ ഡി.സി.: ദാനിയേൽ പ്രവാചകന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി
ബിബ്ലിക്കൽ ഡയറ്റ് എടുത്ത് പുതുവർഷമാരംഭിച്ച് ഹോളിവുഡ്താരം ക്രിസ്
പ്രാറ്റ്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ക്രിസ് ഇത് പങ്കുവെച്ചത്. തന്റെ കത്തോലിക്കാ വിശ്വാസം ആരാധകരുമായി പങ്കുവെയ്ക്കുന്നതിൽ
ക്രിസ്പ്രാറ്റ് യാതൊരു മടിയും കാണിച്ചില്ല. കത്തോലിക്കൻ എന്നു പറയുന്നതിൽ
വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പഴയ നിയമത്തിലെ പ്രവാചകനായ ദാനിയേലിന്റെ ഉപവാസവും പ്രാർത്ഥനയും ആണ്
‘ദാനിയേൽ ഫാസ്റ്റ്’ എന്ന ഡയറ്റ് സൂചിപ്പിക്കുന്നത്. കിഴങ്ങുവർഗ്ഗങ്ങളായ
പച്ചകറികളും പഴവർഗ്ഗങ്ങളും നാരുള്ള ഭക്ഷണപദാർത്ഥങ്ങളും മാത്രമാണ് ഈ ഡയറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആൽമണ്ട് മിൽക്ക്, റൈസ് മിൽക്ക്, പച്ചവെള്ളം
തുടങ്ങിയവയും ഡയറ്റിന്റെ ഭാഗമാണ്.

നിരവധി ആളുകൾ തുടർച്ചയായ 21 ദിവസത്തേയ്ക്ക് ഈ പ്രത്യേക ഭക്ഷണക്രമം അനുഷ്ടിക്കാറുണ്ട്. സുവിശേഷപ്രഘോഷകരായ കത്തോലിക്കർക്കിടയിൽ പ്രശ്സ്തമായ ഒരു ഡയറ്റാണിത്. 21 ദിവസത്തെ ഈ ഡയറ്റിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ഭക്ഷണകൂട്ടിന്റെ കുടിൽ വ്യവസായത്തിനും ഇവർ രൂപം നൽകിയിട്ടുണ്ട്.