ബിഷപിനെ ചൈന തടവിലടച്ചു

355

വെൻഷ്വോ (ചൈന): ചൈനീസ് ഗവൺമെന്റ് മറ്റൊരു ബിഷപ്പിനെക്കൂടി തടവിലാക്കി. കഴിഞ്ഞ മാസം 18-ന് മതകാര്യങ്ങൾക്കായുള്ള ഓഫീസിലേക്ക് വിളിപ്പിച്ച വെൻഷ്വോ ബിഷപ് മോൺ. പീറ്റർ ഷാവോ സുമിനെക്കുറിച്ച് അതിനുശേഷം ഒരുവിവരവുമില്ല. അദ്ദേഹത്തെപ്പറ്റി അന്വേഷിച്ചെങ്കിലും അധികൃതർ വിവരങ്ങൾ ഒന്നും നൽകിയിട്ടെന്ന് രൂപത അധികൃതർ പറയുന്നു. ചൈനയിലെ അധോതലസഭയിൽ അംഗമായ ബിഷപ് ഷാവോയെ ബിഷപ്പായി ഗവൺമെന്റ് ഇതുവരെയും അംഗീകരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മുൻഗാമിയായ മോൺ. വിൻസെൻസോ സു വെയ്ഫാങ്ങ് അന്തരിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് ഷാവോയെ വെൻഷ്വോ ബിഷപ്പായി വത്തിക്കാൻ നിയമിച്ചത്. മുൻ ബിഷപ്പിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാതിരിക്കാൻ ആ സമയത്തും ഈസ്റ്റർ ആഘോഷങ്ങളുടെ സമയത്തും ബിഷപ് വെൻഷ്വേയെ ചൈനീസ് സർക്കാർ തടവിലാക്കിയിരുന്നു.

ചൈനീസ് ഗവൺമെന്റ് നിയന്ത്രിക്കുന്ന പേട്രിയോട്ടിക്ക് അസോസിയേഷനിൽ അംഗമാക്കാനുള്ള സമ്മർദ്ദതന്ത്രത്തിന്റെ ഭാഗമായി ബിഷപ് ഷാവോയെ കസ്റ്റഡിയിലെടുത്തതായിരിക്കുമെന്നുള്ള വിലയിരുത്തലുകളും ഉണ്ട്.