ബെൽഫാസ്റ്റ് ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് 18 മുതൽ

218
ബെൽഫാസ്റ്റ്: ജീവിതത്തിന് പുതിയ ദിശാബോധം പകരാനും ദൈവവചന വെളിച്ചത്തിൽ ഇന്നലകളെ വിലയിരുത്തി പുതിയ വ്യക്തിയായി മാറാനും സഹായിക്കുന്ന ബെൽഫാസ്റ്റ് ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് 18,19,20 തീയതികളിൽ റോസറ്റ റോഡിലുള്ള സെന്റ് ബെർണാഡൈറ്റ് ദൈവാലയത്തിൽ നടക്കും.തിരുവനന്തപുരം മേജർ  അതിരൂപതാ വൈദികനും മാർ ഇവാനിയോസ് കോളേജിലെ ഇംഗ്ളീഷ് അധ്യാപകനുമായ തിരുവനന്തപുരം കാർമൽ മിനിസ്ട്രീസിലെ ഫാ. ദാനിയേൽ പൂവണ്ണത്തിലാണ് ധ്യാനം നയിക്കുന്നത്. ധ്യാനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പ്രത്യേക പ്രോഗ്രാമും സജ്ജീകരിച്ചിട്ടുണ്ട്.മോൺ:ആന്റണി പെരുമായാൻ.ഫാ.ജോസഫ് കറുകയിൽ,ഫാ.പോൾ മോർലി,മോനച്ചൻ കുഞ്ഞപ്പി,ഷാജി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.