ബ്രിട്ടണിൽ നിരീശ്വരവാദികളുടെ എണ്ണത്തിൽ വൻകുറവ്

0
2037

ലണ്ടൻ: ബ്രിട്ടണിൽ നിരീശ്വരവാദികളുടെ എണ്ണത്തിൽ കുറവുണ്ടായതായി ദി ടൈംസിന്റെ റിപ്പോർട്ട്. ദൈവാലയത്തിൽ പോകുന്ന ആളുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായും ആരാധനക്രമങ്ങളിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നതായും പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ദി ടൈംസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ദി ടൈംസിന് വേണ്ടി ഒരു ഗവേഷണ സ്ഥാപനമാണ് ആയിരത്തിഅറുനൂറിലധികം ആളുകളിൽ നടത്തിയ സർവേയിലൂടെ റിപ്പോർട്ട് തയ്യാറാക്കിയത്. 2016ൽ 38 ശതമാനം നിരീശ്വരവാദികൾ ഉണ്ടായിരുന്ന ബ്രിട്ടണിൽ 2017ൽ 36ശതമാനമായും 2018 ആയപ്പോൾ 33 ശതമാനമായും കുറഞ്ഞുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. സർവ്വേയിൽ പങ്കെടുത്ത 59 ശതമാനം ആളുകളും തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തെ ഉറക്കെ പ്രഘോഷിക്കുന്നവരുമാണ്.

കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരമാണ് നിരീശ്വരവാദികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും ആത്മീയതയിൽ വിശ്വസിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായും കണ്ടെത്തിയിരിക്കുന്നത്. ആഴ്ചതോറും ദൈവാലയത്തിൽ എത്തുന്ന വിശ്വാസികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ബ്രിട്ടീഷ് ജനത ദൈവ വിശ്വാസവും, ആരാധനക്രമജീവിതവും ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് കരുതിയിരുന്നത്. അതേസമയം ആഗോളകത്തോലിക്കാ സഭയ്ക്ക് തന്നെ ഏറെ ആശ്വാസം നൽകുന്നതും പ്രത്യാശ പകരുന്നതുമാണ് ദി ടൈംസിന്റെ റിപ്പോർട്ട്.