ബ്രിസ്‌ബേനിൽ സംയുക്ത തിരുനാളാഘോഷം

0
333

ബ്രിസ്‌ബേൻ : ബ്രിസ്‌ബേൻ നോർത്ത് സെന്റ് അൽഫോൻസാ ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ മേരി മക്കിലപ്പിന്റെയും സംയുക്ത തിരുനാൾ ആഘോഷം.

നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിലാണ് (488, നഡ്ജി റോഡ് നോർത്ത് ഗേറ്റ്) തിരുനാൾ ആഘോഷങ്ങൾ നടക്കുക. തിരുനാൾ ഒരുക്കങ്ങളുടെ ഭാഗമായി ജൂലൈ 20 മുതൽ 28 വരെ വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന നടക്കും. ജൂലൈ 21 ശനി വൈകിട്ട് 5 ന് ചെംസൈഡ് വെസ്റ്റ് ക്രേഗ്‌സ് ലി സ്റ്റേറ്റ് ഹൈസ്‌കൂൾ (685 ഹാമിൽട്ടൺ റോഡ്, ചെംസൈഡ് വെസ്റ്റ്) ഹാളിൽ സെന്റ് അൽഫോൻസാ കാത്തലിക് കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ‘ദർശനം 2018’ മൾട്ടി കൾച്ചറൽ ഫെസ്റ്റിവൽ അരങ്ങേറും.

ജൂലൈ 28 ശനി വൈകിട്ട് 6.30 ഫാ. വർഗീസ് വാവോലിൽ മുഖ്യകാർമ്മികനായി കൊടിയേറ്റും തുടർന്ന് ദിവ്യബലിയും നടക്കും. ഫാ. ജോൺ പനന്തോട്ടം വചനസന്ദേശം നൽകും. ജൂലൈ 29 ന് ഞായർ വൈകിട്ട് 3 ന് നടക്കുന്ന ദിവ്യബലിക്കും തിരുക്കർമങ്ങൾക്കും ഫാ. ഡാന്റസ് തോട്ടത്തിൽ, ഫാ. ജിയോ ഫ്രാൻസിസ്, ഫാ. തോമസ് അരീക്കുഴി എന്നിവർ കാർമ്മികത്വം വഹിക്കും .തുടർന്ന് ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം, കരിമരുന്നു കലാ പ്രകടനം, സ്‌നേഹവിരുന്ന് എന്നിവ നടക്കും.