ഭൂകമ്പബാധിതരെ സന്ദർശിച്ചത് പൂർണ്ണ ഐക്യത്തിന്റെ പ്രതീകം: ഫാ.ജോസ് ഡി ലോപ്പസ്

154

ഓക്സാക: ക്രിസ്തുവിൻറെ സാന്നിധ്യത്തിൻറെ പ്രതീകമായ കുരിശിലൂടെയും അനുഗ്രഹിക്കപ്പെട്ട മാതാവിൻറെ ചിത്രത്തിലൂടെയും പൂർണ്ണഐക്യത്തിൻറെ പ്രതീകമായാണ് യുവജനങ്ങൾ ഭൂകമ്പബാധിതരെ സന്ദർശിച്ചതെന്ന് മെക്സിക്കൻ ബിഷപ്സ് യൂത്ത് മിനിസ്ട്രി ദേശീയ ഉപദേഷ്ടാവ് ഫാ. ജോസ് ഡി ലാ ലോപ്പസ് .

2019 ൽ പനാമയിൽ നടക്കുന്ന ലോക യുവജന സംഗമത്തിന്റെ ഭാഗമായാണ് സംഗമചിഹ്നമായ തീർത്ഥാടന കുരിശും മാതാവിന്റെ ചിത്രവുമായി യുവജനങ്ങൾ മെക്സിക്കോയിലെ ഭൂകമ്പബാധിതരുടെ സമീപമെത്തിയത്.

ലോകയുവജന സംഗമത്തിന്റെ പ്രതീകമായ മാതാവിന്റെ ചിത്രവും കുരിശും കത്തീഡ്രല്ലിലേക്കും ഭൂകമ്പത്തിൽ പൂർണ്ണമായും തകർന്ന തെഹുവാന്റപെക്കിലെ രണ്ട് അഭയകേന്ദ്രങ്ങളിലേക്കും കൊണ്ടുപോകാൻ യുവജനങ്ങൾക്ക് അനുവാദം ലഭിച്ചിട്ടുണ്ട്. അതേസമയം തെഹുആന്റപെക് രൂപത സംഘങ്ങളും സന്ദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.

ഓക്സാകയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിലെത്താൻ 12 മണിക്കൂർ യാത്ര വേണ്ടിവന്നതായി പറഞ്ഞ ഫാ. ജോസ് കുരിശും മരിയൻ ചിത്രവും കണ്ടപ്പോൾ ഭൂകമ്പബാധിതരുടെ പ്രതികരണം രണ്ട് വിധത്തിലായിരുന്നുവെന്നും വ്യക്തമാക്കി.

“ഒന്നാമതായി കുരിശും പരിശുദ്ധ അമ്മയുടെ ചിത്രവും പ്രതീക്ഷ പകർന്നെന്നും യുവജനങ്ങൾ വളരെ ഉത്സാഹഭരിതരായിരുന്നുവെന്നും തങ്ങളുടെ വേദനയിലും നടുക്കത്തിലും അവർ പ്രത്യാശഭരിതരായിരുന്നവെന്നും അവർ തങ്ങളുടെ വീടുകൾ പുതുക്കിപ്പണിയുമെന്നും” അദ്ദേഹം പറഞ്ഞു.

“രണ്ടാമതായി പീഢിപ്പിക്കപ്പെടുന്ന സ്ഥലത്ത് നിന്നുമുള്ള നിങ്ങളുടെ ജീവിതത്തിൽ നിന്ന് തങ്ങൾ വളരെയേറെ കാര്യങ്ങൾ പഠിക്കാൻ പോകുകയായിരുന്നുവെന്നും ഓക്‌സക്കായിലെ ആളുകൾ തങ്ങൾക്ക് മുന്നിൽ അചഞ്ചലമായ വിശ്വാസവും സഹനശക്തിയും പ്രകടിപ്പിച്ചിട്ടുണ്ടെന്നും” അദ്ദേഹം പറഞ്ഞു.

അതേസമയം തെഹുവാപെന്റക്കിലെ കത്തീഡ്രില്ലിൽ പ്രദർശിപ്പിച്ച കുരിശ് പിന്നീട് പ്രാർത്ഥിക്കാനായി 100 പേർ ഒരുമിച്ച് കൂടുന്ന അടുത്തുള്ള അഭയ കേന്ദ്രത്തിലേക്ക് മാറ്റി. പ്രായമായവരാണ് അവിടെ പ്രാർത്ഥനയിൽ പങ്കെടുത്തതെന്നും പിക്കപ്പ്ട്രക്കിലെ ബെഡിൽ കുരിശ് കിടത്തി തങ്ങൾ വളരെ ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിലൂടെ കടന്ന് പോയതായും അവിടെ എത്തിയപ്പോൾ തങ്ങൾ വാഹനത്തിലിരുന്ന് അവർക്കായി പ്രാർത്ഥിച്ചതായും ഫാ.ലോപ്പസ് വ്യക്തമാക്കി.

തങ്ങൾ വളരെ ദുരിതമനുഭവിക്കുന്ന ഇക്സ്റ്റപെക്കിൽ ഇറങ്ങിയതായും എല്ലാവരും അവരുടെ ഭവനങ്ങൾക്കടുത്ത് ടെന്റ് സ്ഥാപിച്ചിരിക്കുന്നതിനാൽ അഭയകേന്ദ്രങ്ങൾ വളരെ ചെറുതാണെന്നും അദ്ദേഹം പറഞ്ഞു. ഈമാസം 13 വരെ മെക്‌സിക്കോയിൽ തുടരുന്ന തീർത്ഥാടനം അടുത്ത വർഷം ഓഗസ്റ്റിൽ പനാമയിൽ സമാപിക്കും