മതപരിവര്‍ത്തനാരോപണം കെട്ടിച്ചമച്ചതെന്ന് സിസ്റ്റേഴ്‌സ്‌

0
866

ഭോപ്പാല്‍: ജാര്‍ഖണ്ഡില്‍ മതപരിവര്‍ത്തനത്തിന്റെ പേരില്‍ കാര്‍മ്മല്‍ സകൂളിലെ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഡെലിയ, സിസ്റ്റര്‍ റെനിഷ, സിസ്റ്റര്‍ തെരേസിറ്റ മേരി, സിസ്റ്റര്‍ മേരി തെരേസ എന്നീ നാലുകന്യാസ്ത്രികള്‍ക്കെതിരെ കേസെടുത്ത സംഭവം കെട്ടിച്ചമച്ചതാണെന്ന് അപ്പസ്‌തോലിക് കാര്‍മല്‍ സിസ്റ്റേഴ്‌സ്.
ഏതാനും ദിവസം മുമ്പാണ് കോടതി കാര്‍മ്മല്‍ സ്‌കൂളിലെ സിസ്റ്റര്‍മാര്‍ തന്നെ മതപരിവര്‍ത്തനം നടത്താന്‍ പരിശ്രമിച്ചുവെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. കോടതി അവിടുത്തെ നാല് സിസ്റ്റേഴ്‌സിനെതിരെ കേസെടുക്കുവാന്‍ നിര്‍ദ്ദേശിച്ചു. സത്യത്തില്‍, സ്വഭാവദൂഷ്യത്തിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പിരിച്ചുവിട്ട അദ്ധ്യാപികയുടെ പരാതിയിലാണ് കേസെടുത്തതെന്നും അതാകട്ടെ പകപോക്കലാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും സിസ്റ്റേഴ്‌സ് പറയുന്നു.
നളിനി നായ്ക്ക് എന്ന അദ്ധ്യാപികയാണ് വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയതിന്റെ പേരില്‍ മാനേജ്‌മെന്റെ പിരിച്ചുവിട്ടത്. അതിനുശേഷം അധ്യാപിക തന്നെ പിരിച്ചവിട്ടത് തന്നെ ക്രൈസ്തവസഭയിലേയ്ക്ക് പരിവര്‍ത്തനം നടത്തുന്നതിന് സമ്മതിക്കാതിരുന്നതുകൊണ്ടാണെന്ന് ആരോപിച്ചിരുന്നു. ഇതെത്തുടര്‍ന്ന് സ്‌കൂളിന് നേരെ പ്രതിഷേധം രൂക്ഷമായി. എന്നാല്‍ കഴിഞ്ഞ 50 വര്‍ഷമായി അനേകായിരം കുട്ടികള്‍ ഈ സ്‌കൂളില്‍പഠിച്ചുപോയിട്ടുണ്ടെന്നും അവരാരും ഇതുവരെ മതപരിവര്‍ത്തനത്തിന്റെ കാരണം പറഞ്ഞിട്ടില്ലെന്നും സിസ്റ്റേഴ്‌സ് പറഞ്ഞു.
പരാതിയില്‍ പറഞ്ഞിരിക്കുന്ന രണ്ട് കന്യാസ്ത്രികളാകട്ടെ 80 വയസ് പ്രായമുള്ളവരുമാണ്. തങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത് മതപരിവര്‍ത്തനത്തിനല്ല, നല്ല വിദ്യാഭ്യാസം നല്‍കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ തങ്ങള്‍ക്കുള്ളുവെന്ന് സിസ്റ്റേഴ്‌സ് സൂചിപ്പിച്ചു.