മതസ്വാതന്ത്ര്യം: ഇടപെടാൻ ഉറച്ച് ബ്രിട്ടൺ

അന്വേഷണ റിപ്പോർട്ട് ഈസ്റ്ററിനുമുമ്പ് എത്തും

0
1485
യു.കെ: ക്രിസ്തുവിശ്വാസത്തെപ്രതി പീഡനമേൽക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുമ്പോൾ ചരിത്രപരമായ ഇടപെടലിന് തയാറെടുത്ത് ബ്രിട്ടീഷ് ഭരണകൂടം.  ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതും പ്രതികരിക്കേണ്ടതുമായ ഈ വിഷയത്തെ അതീവ ഗൗരവത്തോടെ എടുത്തിരിക്കുകയാണ് ബ്രിട്ടൺ.ലോകത്തിൽ ക്രൈസ്തവ പീഡനം ശക്തമായ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യാ എന്നിവ കേന്ദ്രീകരിച്ച് സമഗ്രമായ അന്വേഷണത്തിനുള്ള കമ്മീഷൻ നിയമിച്ചതാണ് പുതിയ സംഭവവികാസം.
മതസ്വാതന്ത്ര്യത്തിനും മാനുഷിക മൂല്യങ്ങൾക്കും എന്നും പ്രഥമ പരിഗണന കൽപ്പിക്കുന്ന ബ്രിട്ടൺ മതസ്വാതന്ത്ര്യ സംരക്ഷണവുമായി ബന്ധപ്പെട്ടനയങ്ങളും പ്രവർത്തനങ്ങളും പുനർചിന്തനം ചെയ്യാനും കാലഘട്ടത്തിനനുസരിച്ച് പൊളിച്ചെഴുതാനും ഒരുങ്ങുന്നതിന്റെ ആദ്യപടിയായാണ് ഈ നടപടിയെ നിരീക്ഷകർ വിലയിരുത്തുന്നത്. അന്വേഷണ കമ്മീഷനെ നിയമിച്ചുകൊണ്ട് ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ജെർമി ഫണ്ട് പുറപ്പെടുവിച്ച ഉത്തരവ് പുതുവർഷത്തിൽ ഏറെ പ്രത്യാശ നൽകുന്ന വാർത്തയാണ്.
ആംഗ്ലിക്കൻ ബിഷപ്പ് വൈ. ഫിലിപ്പ് മൗൺസ്റ്റീഫന്റെ നേതൃത്വത്തിലാണ് അന്വേഷണ കമ്മീഷൻ പ്രവർത്തിക്കുന്നത്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവടങ്ങളിലെ മതപീഡനങ്ങളെക്കുറിച്ച് ആധികാരികമായും സമഗ്രമായും പ~ിക്കുന്ന കമ്മീഷൻ, സ്വീകരിക്കേണ്ട ഫലപ്രദവും ക്രിയാത്മകവുമായ നടപടികളെക്കുറിച്ച് ഭരണകൂടത്തോട് നിർദേശിക്കും. ഈസ്റ്ററോടുകൂടി റിപ്പോർട്ട് സമർപ്പിക്കും വിധമാണ് കമ്മീഷന്റെ നിയമനം.
മതപീഡനത്തിന് വിധേയമാകുന്ന ക്രൈസ്തവർക്കുവേണ്ടി പ്രവർത്തിക്കുന്ന ‘ഓപ്പൺ ഡോർ’ ഉൾപ്പെടെയുള്ള സംഘടനകൾ ബ്രിട്ടന്റെ നടപടിയെ സ്വാഗതം ചെയ്തുകഴിഞ്ഞു. ‘ആഗോളതലത്തിൽ പീഡനം അനുഭവിക്കന്ന ആയിരക്കണക്കിന് ക്രൈസ്തവർ ഇന്നിന്റെ ഏറ്റവും വലിയ കടമയും ചോദ്യചിഹ്നവുമാണ്. ശബ്ദമില്ലാത്ത ഇത്തരം ആയിരങ്ങളുടെ ശബ്ദമാകാൻ പൊതുസമൂഹവും നേതൃത്വങ്ങളും ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു,‘ ഓപ്പൺ ഡോർ സി.ഇ.ഒ എൻട്രിത്താ സ്മിത്ത് ഓർമിപ്പിച്ചു.
ബിഷപ്പ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണ റിപ്പോർട്ടും തുടർന്ന് ബ്രിട്ടൺ കൈക്കൊള്ളുന്ന നടപടികളും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുമെന്നതിൽ സംശയമില്ല. പീഡനങ്ങളിലൂടെ കടന്നുപോകുന്ന ലക്ഷക്കണക്കിന് ക്രൈസ്തവ വിശ്വാസികൾക്ക് പ്രത്യാശയുടെ പുതുപുലരി സമ്മാനിക്കാൻ അതുകാരണമാകുമെന്നും പ്രതീക്ഷിക്കാം.
ബിജു നീണ്ടൂർ