മനുഷ്യനെ വിറ്റ് ലാഭമുണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല: ഫ്രാൻസിസ് പാപ്പ

0
217

വത്തിക്കാൻ: മനുഷ്യനെ വിറ്റ് ലാഭമുണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഫ്രാൻസിസ് പാപ്പ. ആധുനിക അടിമത്തവും മനുഷ്യക്കടത്തും തടയാൻ രൂപീകരിച്ച സാന്താ മാർട്ടാ ഗ്രൂപ്പംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മനുഷ്യക്കടത്ത് മനുഷ്യപീഡനത്തിനും സഹനത്തിനുമിടയാക്കുന്ന വലിയ വിപത്താണ്. സാന്താമാർട്ടയുടെ പ്രവർത്തനഫലമായി ആളുകൾക്ക് മനുഷ്യക്കടത്തിനെപ്പറ്റി കൂടുതൽ വ്യക്തത ലഭിച്ചിട്ടുണ്ട്. മനുഷ്യക്കടത്തിന് പിന്നിലെ ഗൂഢലക്ഷ്യങ്ങളെപ്പറ്റി ആളുകൾ ബോധവാന്മാരാകുന്നുണ്ട്. അതേസമയം, വളരെയധികം വികസിച്ച സ്ഥലങ്ങളിൽ പോലും ഇപ്പോഴും ഈ തിന്മ തുടരുന്നുണ്ടെന്നത് നിരാശാജനകമാണ്”; പാപ്പ പറഞ്ഞു.

“ആലംബഹീനരായ സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും കടത്തിക്കൊണ്ടുപോവുന്ന ഈ പ്രവണത അവസാനിപ്പിക്കാൻ ശ്രമിക്കണം. ഇത്തരം തിന്മകളെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടങ്ങൾക്കെതിരെയും നാം ശബ്ദമുയർത്തണം. സമൂഹത്തെ മുഴുവൻ വേട്ടയാടുന്ന മനുഷ്യക്കടത്തിനെ വേരോടെ നശിപ്പിക്കാൻ നിങ്ങൾ നടത്തുന്ന എല്ലാ ശ്രമങ്ങളും അഭിനന്ദനാർഹമാണ്. സഭ അതിൽ കൃതാർത്ഥയാണ്. കൂടുതൽ ശക്തമായ മനുഷ്യക്കടത്തിനെതിരെ പോരാടൻ സാധിക്കട്ടെ”; പാപ്പ പറഞ്ഞു ഗ്രൂപ്പംഗങ്ങളോട് പറഞ്ഞു.